ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യര്‍ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേര്‍പിരിഞ്ഞത്.
മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം സിനിമകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുന്ന കാവ്യ പൊതുവേദികളില്‍ ദിലീപിനൊപ്പം എത്താറുണ്ട്.
കാവ്യാ മാധവന്റെ ആദ്യ വിവാഹ മോചനത്തിന് കാരണം ദിലീപ് ആണ് എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സിനിമ ലോകത്തും പുറത്തും വ്യാപകം ആയിരുന്നു. എന്നാല്‍ ആ സമയങ്ങളിലും ഇത്തരം ഗോസിപ്പുകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. അതുപോലെ തന്നെ മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹ മോചനത്തില്‍ കാവ്യക്കും പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും അക്കാലത്ത് പരന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. കാവ്യയെ നായികയാക്കാനുള്ള തീരുമാനത്തില്‍ മഞ്ജു വാര്യര്‍ക്കും പങ്കുണ്ടെന്ന് പറയുകയാണ് ലാല്‍ ജോസ്. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയ്ക്കായുള്ള കാര്യങ്ങള്‍ ഞാന്‍ നീക്കുന്ന സമയത്താണ് ദിലീപിന് മഞ്ജുവിനെ പെട്ടെന്ന് വിവാഹം കഴിക്കണം എന്നൊരു അവസ്ഥയില്‍ എത്തുന്നത്. അങ്ങനെ ഒരു രാത്രി മഞ്ജുവിനെ പുള്ളിലെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുവന്ന് ആലുവയിലെ അമ്പലത്തില്‍ വെച്ച് പിറ്റേന്ന് രാവിലെ ദിലീപ് വിവാഹം കഴിക്കുകയായിരുന്നു,’
അതിനു ശേഷം ഞങ്ങള്‍ സിനിമയുടെ കാസ്റ്റിംഗിലേക്കും മറ്റും കടന്നു. ശാലിനിയെ ആണ് ഞങ്ങള്‍ ആദ്യം തീരുമാനിച്ചിരുന്നത്. ശാലിനിയെ കാണാന്‍ ഞങ്ങള്‍ മദ്രാസില്‍ ചെന്നു അച്ഛനെ കണ്ടു. അദ്ദേഹത്തെ മുന്നേ അറിയുന്നതാണ്. അന്ന് അദ്ദേഹം പറഞ്ഞത് മണിരത്‌നത്തിന്റെ സിനിമ ഒരെണ്ണം വന്നിട്ടുണ്ട്. അത് തീരുമാനം ആക്കിയിട്ട് പറയാമെന്നാണ്. എന്നാല്‍ പിന്നീട് ഞാന്‍ അറിയുന്ന കമല്‍ സാറിന്റെ നിറത്തില്‍ അഭിനയിക്കാന്‍ ശാലിനി ഡേറ്റ് നല്‍കിയെന്നാണ്. രണ്ടും ഒരേസമയമാണ്. അങ്ങനെ അടുത്ത നായികയെ തപ്പാന്‍ തുടങ്ങി.
എന്റെ സിനിമയില്‍ എപ്പോഴും പുതിയ നായികമാര്‍ വരുന്നത് എന്ന് ചോദിച്ചാല്‍, നിവൃത്തിക്കേട് കൊണ്ടാണ് പലപ്പോഴും പുതിയ ആളുകളെ കണ്ടത്തേണ്ടി വന്നിട്ടുള്ളത്. ആദ്യം തീരുമാനിക്കുന്ന നായികയെ ഷൂട്ടിങ് തുടങ്ങാറാവുമ്പോള്‍ എനിക്ക് കിട്ടാതെയാവും. മറവത്തൂര്‍ കനവില്‍ മഞ്ജു ആയിരുന്നു. മഞ്ജുവിനെ കിട്ടാതെ വന്നപ്പോള്‍ വേറെ ആളെ നോക്കി ചന്ദ്രനുദിക്കുന്ന ദിക്കിലും അവസാന നിമിഷം ശാലിനിക്ക് പകരം വേറെ ആളെ നോക്കേണ്ടി വന്നു. അങ്ങനെ ദിലീപിന്റെ വീട്ടില്‍ ചെന്ന് ശാലിനിയുടെ കാര്യം നടക്കില്ല പുതിയ കുട്ടിയെ ആലോചിക്കാം എന്ന്. മഞ്ജുവും പറഞ്ഞു പുതിയ ആള്‍ വരട്ടെയെന്ന്. അങ്ങനെ കാവ്യയുടെ കാര്യം പറഞ്ഞു.’
‘അവള്‍ നായിക ആയി അഭിനയിക്കുമോ എന്ന് അറിയില്ല, സ്‌ക്രീനില്‍ ചെറിയ കുട്ടിയായി തോന്നുമോ എന്നും സംശയുമുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ മഞ്ജുവാണ് പറഞ്ഞത് അവള്‍ കറക്ട് ആയിരിക്കും, ചെയ്താല്‍ നന്നായിരിക്കുമെന്ന്. ചുരിദാര്‍ ഒക്കെ ഇട്ടാല്‍ ഏത് പെണ്‍കുട്ടിയും മെച്വര്‍ ആയി തോന്നുമെന്ന്. അങ്ങനെ ഞാന്‍ നീലേശ്വരത്ത് കാവ്യയുടെ വീട്ടില്‍ പോയി.’
‘അച്ഛനെയും അമ്മയെയും കണ്ട് സംസാരിച്ചു. അവര്‍ക്ക് സന്തോഷമുണ്ട്. പക്ഷെ അവര്‍ക്ക് ഒരു പേടിയും ഉണ്ടായിരുന്നു. നായികയായി അഭിനയിച്ചാല്‍ ആളുകള്‍ എന്തെങ്കിലും പറയുമോ കല്യാണം നടക്കുമോ എന്നൊക്കെ ആയിരുന്നു പേടി. അവസാനം അവരെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യുകയും കാവ്യ സിനിമയില്‍ അഭിനയിക്കുകയുമായിരുന്നു. അന്ന് കാവ്യ ഒമ്പതാം ക്ലാസ് കഴിഞ്ഞു നില്‍ക്കുന്ന സമയമാണ്,’ എന്നും ലാല്‍ ജോസ് പറഞ്ഞു.
അതേസമയം ഈ വാര്‍ത്ത പുറത്തെത്തിയ ശേഷം നിരവധി കമന്റുകളാണ് വരുന്നത്. പാവം മഞ്ജുവിന് ഇങ്ങനൊക്കെയാകുമെന്ന് അറിയില്ലായിരുന്നല്ലോ. വേലിയില്‍ കിടന്ന പാമ്പിനെ മഞ്ജു തന്നെ എടുത്ത് തലയില്‍ വെച്ചു, അപ്പോള്‍ എല്ലാത്തിനും കാരണക്കാരി മഞ്ജു തന്നെ ആണല്ലേ.., പ്രശ്‌നങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത് മഞ്ജു തന്നെ, വല്ല കാര്യവും ഉണ്ടായിരുന്നോ!, അന്ന് മഞ്ജു കരുതി കാണില്ല തന്‍്‌റെ ജീവിതം തന്നെ കുളംതോണ്ടാന്‍ പോകുന്ന വലിയ പ്രശ്‌നമായി ഇത് മാറുമെന്ന്.
എല്ലാം വിധി അത് അങ്ങനെയല്ലേ നടക്കൂ, സത്യം പറഞ്ഞാല്‍ ദിലീപും കാവ്യയും ഒന്നിക്കാന്‍ കാരണക്കാരി മഞ്ജു തന്നെയാണ്, അന്ന് മഞ്ജു കാവ്യയുടെ പേര് പറഞ്ഞത് കൊണ്ടല്ലേ ദിലീപിനും കാവ്യയ്ക്കും ഒന്നിച്ച് അഭിനയിക്കേണ്ടി വന്നത്. അതുകൊണ്ടാണല്ലോ അടുത്ത പടങ്ങളിലേയ്ക്കും ഈ താരജോഡികളെ ക്ഷണിച്ചത്. പിന്നീട് അങ്ങോട്ട് കാവ്യ ഇല്ലാത്ത പടങ്ങളില്ല എന്നായി ഒടുക്കം മഞ്ജു ഔട്ടും ആയി, എന്താ കഥ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.