ആ നടൻ ലൊക്കേഷനില്‍ കഴിച്ചു കൊണ്ടിരുന്നത് വോഡ്‌കയും പച്ചമുളകും;അന്നദ്ദേഹം പറഞ്ഞ വാക്കുകളും വല്ലാതെ വേദനിപ്പിച്ചു !!

ആ നടൻ ലൊക്കേഷനില്‍ കഴിച്ചു കൊണ്ടിരുന്നത് വോഡ്‌കയും പച്ചമുളകും;അന്നദ്ദേഹം പറഞ്ഞ വാക്കുകളും വല്ലാതെ വേദനിപ്പിച്ചു !!

വലിയ ഹിറ്റില്‍ നിന്ന് ആവറേജിലേക്ക്, അവിടെ നിന്ന് വലിയ പരാജയത്തിലേക്ക് വീണ്ടും നല്ല സിനിമകളിലൂടെ വിജയത്തിലേക്ക് – മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ലാല്‍ ജോസിന്റെ കരിയർ നോക്കിയാൽ ഇങ്ങനെ ഉയർച്ച താഴ്ച്ചകൾ നമുക്ക് കാണാൻ സാധിക്കും. മലയാളത്തിന്റെ മഹാ നടന്‍ തിലകനുമായുള്ള ഒരു വേദനിപ്പിക്കുന്ന അനുഭവം സഫാരി ടിവിയിലെ അഭിമുഖത്തിൽ ലാൽജോസ് പറയുകയുണ്ടായി. ‘രണ്ടാം ഭാവം’ എന്ന സിനിമ ചീത്രീകരിക്കുമ്പോൾ തിലകനെ വളരെയധികം അസ്വസ്ഥനായി കാണപ്പെട്ടുവെന്നും, ലൊക്കേഷനില്‍ ഉച്ച ഭക്ഷണത്തിന് പകരം വേദന ശമിക്കാന്‍ മദ്യം കഴിച്ചു കൊണ്ടിരുന്ന തിലകന്‍ കാലിനു സുഖമില്ലാത്ത നിലയിലായിരുന്നെന്നും ലാല്‍ ജോസ് പറയുന്നു.

“രണ്ടാം ഭാവം എന്ന സിനിമയില്‍ അഭിനയിക്കാനായി തിലകന്‍ ചേട്ടന്‍ വരുമ്പോൾ അദ്ദേഹത്തിന്റെ കാലിലെ നീര് ഞാന്‍ ശ്രദ്ധിച്ച., അത് എന്നെ വല്ലാതെ പേടിപ്പെടുത്തിയിരുന്നു. ഉച്ചഭക്ഷണ സമയത്ത് തിലകന്‍ ചേട്ടന്‍ ഗ്ലാസില്‍ വെള്ളം കുടിക്കുന്നത് കണ്ടു, കൂടാതെ ഒരു പച്ചമുളകും. പിന്നെയാണ് അത് വോഡ്ക്കയാണെന്ന് മനസ്സിലായത്. തിലകന്‍ ചേട്ടന്റെ കാലിലെ നീര് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, ഹോസ്പ്പിറ്റലില്‍ പോകാമെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്‌തു.

അൽപ്പം ഹാര്‍ഡ് ആയിട്ടാണ് തിലകന്‍ ചേട്ടന്‍ അന്ന് എന്നോട് പെരുമാറിയത്. തിലകന്‍ ചേട്ടന്റെ ആരോഗ്യ സ്ഥിതി വഷളാകുന്നതിന് മുന്‍പ് ലൊക്കേഷനിലുണ്ടായിരുന്ന നടി പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ മാതാപിതാക്കളോട് ഞാന്‍ കാര്യം പറയുകയും അവര്‍ തിലകന്‍ ചേട്ടനോട് ഹോസ്പ്പിറ്റലില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

പിന്നീടു മാസങ്ങള്‍ക്ക് ശേഷമുള്ള ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സെറ്റിലേക്ക് തിരിച്ചെത്തിയത്. പക്ഷെ തിലകന്‍ ചേട്ടന്റെ അന്നത്തെ ഒരു സ്റ്റേറ്റ്മെന്റ് എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. “സിനിമയ്ക്കായി തന്നെ ലാല്‍ ജോസ് ഏറെ സ്‌ട്രെയിൻ ചെയ്യിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമൊക്കെ ചെയ്തെന്നായിരുന്നു” ഒരു അഭിമുഖ പരിപാടിയില്‍ അദ്ദേഹം പറഞ്ഞത്. പക്ഷെ അത് എന്നെ അത്രത്തോളം വേദനിപ്പിച്ചു, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ഞാന്‍ കഴിവതും അദ്ദേഹത്ത സംരക്ഷിക്കുന്ന രീതിയില്‍ ചിത്രീകരണം മുന്നോട്ട് കൊണ്ട് പോകാനാണ് ശ്രമിച്ചത്. ലാല്‍ ജോസ് വ്യകതമാക്കുന്നു.

Laljose about an incident happened in Randam Bhavam

Abhishek G S :