മനുഷ്യര്‍ ചൊവ്വയില്‍ വീട് വെച്ചാലും ചന്ദ്രനിലെ വെള്ളം ഉപയോഗിച്ചാലും ജാതി, നിറം എന്ന ഭ്രാന്ത് മാറില്ല; ഇത് ശരാശരി സാംസ്‌കാരിക കേരളത്തിന്റെ മനോനിലയാണ്. അതൊരു സത്യഭാമയില്‍ മാത്രം ഒതുങ്ങുന്നതല്ല; ലാലി പിഎം

കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ലാലി പിഎം. ശരാശരി സാംസ്‌കാരിക കേരളത്തിന്റെ മനോനിലയാണ് ഇതെന്നാണ് ലാലി കുറിച്ചത്. അതൊരു സത്യഭാമയില്‍ മാത്രം ഒതുങ്ങുന്നതല്ല. മനുഷ്യര്‍ ചൊവ്വയില്‍ വീട് വെച്ച് തുടങ്ങിയാല്‍ പോലും ചന്ദ്രനിലെ വെള്ളം ഉപയോഗിച്ച് തുടങ്ങിയാല്‍ പോലും മാറാത്ത ജാതി എന്ന, നിറം എന്ന ഭ്രാന്ത് മാറില്ല എന്നും ലാലി പറഞ്ഞു.

സത്യഭാമയുടെ പത്ര ചാനല്‍ സമ്മേളനം കാണുകയായിരുന്നു. എന്തൊരു disgusting ആണ് ആ സ്ത്രീ…. ഇന്നലെ അവര്‍ ചെയ്ത ഇന്റര്‍വ്യൂ വിവാദമാണെന്ന് അറിയുമ്പോഴും വീണ്ടും വീണ്ടും വെറുപ്പ് പ്രസരിപ്പിക്കുകയാണ് അവര്‍.അവര്‍ക്കീ ധൈര്യം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാകുന്നുണ്ടോ? അതില്‍ അവര്‍ തന്നെ പറയുന്നുണ്ട് പലരും അവരെ വിളിച്ചു അവരുടെ അഭിപ്രായത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എന്ന്. ആ കൂടെ നിന്നവര്‍ നല്‍കിയ അഹങ്കാരം അവരുടെ സംസാര ശരീര ഭാഷയില്‍ എല്ലാമുണ്ട്.

ഇത് ശരാശരി സാംസ്‌കാരിക കേരളത്തിന്റെ മനോനിലയാണ്. അതൊരു സത്യഭാമയില്‍ മാത്രം ഒതുങ്ങുന്നതല്ല. സ്‌കൂള്‍ കോളേജ് കാലങ്ങളില്‍ ഉടനീളം ഉണ്ടായിരുന്ന വിവേചനത്തെക്കുറിച്ച് നിറം കുറഞ്ഞതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന കാലത്തെക്കുറിച്ച് മനുഷ്യരോട് ചോദിച്ചാല്‍ സത്യഭാമേ പറഞ്ഞതിനേക്കാള്‍ ഭീകരമായ കാര്യങ്ങള്‍ പുറത്തുവരും.

കലോത്സവങ്ങളില്‍ കലാതിലകങ്ങളും പ്രതിഭകളും ഒക്കെ ആകുന്നത് ആരാണ് ?

എന്തിനേറെ പറയുന്നു രാഷ്ട്രീയം പോലും സൗന്ദര്യത്തിന്റെയും ജാതിയുടെയും ഒക്കെ കുത്തകകള്‍ ആകുന്നില്ലേ?

മനുഷ്യര്‍ ചൊവ്വയില്‍ വീട് വെച്ച് തുടങ്ങിയാല്‍ പോലും ചന്ദ്രനിലെ വെള്ളം ഉപയോഗിച്ച് തുടങ്ങിയാല്‍ പോലും മാറാത്ത ജാതി എന്ന, നിറം എന്ന ഭ്രാന്ത് മാറില്ല.

മാറാന്‍ ഇന്ത്യയിലെ സംഘപരിവാര്‍ രാഷ്ട്രീയം സമ്മതിക്കില്ല. മനുസ്മൃതിയെ തിരികെ കൊണ്ടുവരാന്‍ കഷ്ടപ്പെടുന്ന ജാതിവ്യവസ്ഥയ്ക്ക് വെളിയില്‍ നില്‍ക്കുന്നവര്‍ എങ്കിലും ഇത് മനസ്സിലാക്കിയാല്‍ കൊള്ളാം….

Vijayasree Vijayasree :