മമ്മൂട്ടിയുടെ ചിത്രങ്ങൾ മറ്റു ഭാഷകളിലേക്ക് പേരുമാറ്റി ഡബ്ബ് ചെയ്തിറക്കുന്നത് പതിവായിരുന്നു , മറ്റു നടന്മാരുടേത് കഥ മാത്രം ആണ് വാങ്ങുന്നത് – ലാൽ ജോസ്

മലയാളികളുടെ പ്രിയ സംവിധായകനാണ് ലാൽ ജോസ് . സിനിമ ഓർമ്മകൾ ഏറ്റവുമധികം പങ്കു വയ്ക്കുന്ന ഒരാൾ കൂടിയാണ് ലാൽ ജോസ് . ദിലീപിനെ ജനകീയനാക്കിയ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ . ആ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വച്ചിരുന്നു ലാൽ ജോസ് . മീശ മാധവന്റെ റിലീസിന് മുൻപ് എങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിച്ചപ്പോൾ അന്ന് നിലവിലുണ്ടാരുന്നു കാര്യങ്ങളെ കുറിച്ചൊക്കെ സഫാരി ചാനൽ പരിപാടിയിലാണ് ലാൽ മനസ് തുറക്കുന്നത് .

മീശ മാധവന് റിലീസിന് മുൻപ് പണമുണ്ടാക്കുന്നതിനെ പറ്റി ചിന്തിച്ചപ്പോൾ അന്ന് വിചാരിച്ചത് , സിനിമ മറ്റു ഭാഷക്കാരെ കാണിക്കാം . എന്നിട്ട് മറ്റു ഭാഷയിൽ റീ മെയ്ക്ക് ചെയ്യാനുള്ള റൈറ്സ് വിൽക്കാൻ പറ്റുമോ എന്ന് നോക്കാം . അന്ന് മമ്മൂട്ടിയുടേയും മോഹന്ലാലിന്റെയുമൊക്കെ ചിത്രങ്ങൾ തെലുങ്കിലേക്ക് റീമെയ്ക്ക് ചെയ്യാറുണ്ടായിരുന്നു . മമ്മൂട്ടിയുടേത് ഭാഷ മാത്രം ഡബ്ബ് ചെയ്യാനാണ് റൈറ്സ്‌ വാങ്ങുന്നത് . മോഹന്ലാലിന്റേത് കഥയും . ദിലീപിന്റേത് വാങ്‌യിട്ടുണ്ടോ എന്നറിയില്ല . അങ്ങനെയാണ് മീശ മാധവൻ മറ്റു ഭാഷക്കാരെ കാണിക്കുന്നത് .” ലാൽ ജോസ് പറയുന്നു .

ലാൽ ജോസിന്റെ വാക്കുകൾ മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിക്കുകയാണ് . കാരണം ഭാഷ മാത്രം മാറ്റാനാണ് അവർ ചിത്രം റീമേയ്ക്കിന് വാങ്ങുന്നത് . മോഹന്ലാലിന്റേതും മറ്റു നടന്മാരുടെതുമൊക്കെ കഥയാണ് വാങ്ങുന്നത് . മമ്മൂട്ടി എന്ന വ്യക്തി എത്രമാത്രം സ്വീകാര്യനാണു അന്ന് മുതലേ എന്ന ഘടകമാണ് ആരാധകരെ ആവേശത്തിലാക്കുന്നത് .

lal jose about mammootty

Sruthi S :