ചിത്രം പരാജയപ്പെട്ടു പക്ഷേ, ആ സിനിമ കൊണ്ട് ഏറ്റവും കൂടുതൽ ഗുണമുണ്ടായത് ജയറാമിനും പർവതിക്കും!

കമല്‍ ജയറാം കൂട്ടുകെട്ടില്‍ 1990-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ശുഭയാത്ര’. ചിത്രം പരാചയമായിരുന്നെങ്കിലും ആ സിനിമ കൊണ്ട് ഏറ്റവും കൂടുതൽ ഗുണമുണ്ടായത് ജയറാമിനും പർവതിക്കുമാണെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

‘ ശുഭയാത്ര’ എന്ന ചിത്രം ഞാന്‍ പ്രതീക്ഷിച്ചത്രയും കളക്ഷന്‍ നേടിയില്ല .അത് എന്ത് കൊണ്ടാണെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല ,അത്രയും നല്ല ക്യുട്ടായിട്ടുള്ള സീനുകളുള്ള ഒരു സിനിമയായിരുന്നു അത്. എന്ത് കൊണ്ടാണത് അത് വലിയ ഹിറ്റായില്ല എന്നത് എനിക്ക് ഇപ്പോഴും അറിയില്ല. അത്തരത്തില്‍ നമ്മളെ വിഷമിപ്പിക്കുന്ന പരാജയങ്ങള്‍ ചില സിനിമകള്‍ക്ക് സംഭവിക്കും. അതിലൊന്നായിരുന്നു ശുഭയാത്രയുടെ പരാജയം .ചിലത് ചെയ്യുന്നതില്‍ നല്ല സിനിമയായിരിക്കും .എല്ലാം അത്ര പെര്‍ഫക്റ്റായിട്ട് ചെയ്തിട്ടുണ്ടാവും പക്ഷേ ചിലപ്പോള്‍ തിയേറ്ററില്‍ വര്‍ക്ക് ഔട്ടാകില്ല .

തിയേറ്ററില്‍ എന്തോ വേറേ ഒരു സമവാക്യമേ വിജയം നേടൂ .ആ സിനിമ പരാജയമായിരുന്നുവെങ്കിലും അത് കൊണ്ട് ഏറ്റവും നേട്ടമുണ്ടായത് ജയറാമേട്ടനും പാര്‍വതിക്കുമാണ്. ആ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അവര്‍ കൂടുതല്‍ അടുക്കുന്നതും, പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതും’ – ലാല്‍ ജോസ് പറയുന്നു.

lal jose about jayaram and parvathy

Vyshnavi Raj Raj :