ബിജു മേനോനെക്കുറിച്ച് ലാൽ ജോസിന് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു;പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്!

”അന്ന് ബിജുവിനെ പറ്റിയുള്ള പ്രേക്ഷക സങ്കല്പം എന്ന് പറഞ്ഞാൽ വളരെ സീരിയസ് ആയിട്ടുള്ള, മമ്മുക്കയുടെ അനിയൻ, അല്ലെങ്കിൽ മമ്മുക്കക്ക് ശേഷം പൗരുഷമുള്ള സീരിയസ് കഥാപാത്രങ്ങൾ ചെയ്യേണ്ടയാൾ എന്നായിരുന്നു. അന്നയാളുടെ തമാശയൊന്നും പുറത്തെടുക്കാൻ ആളുകൾ സമ്മതിച്ചില്ല. ബിജുവിന്റെ ഉള്ളിൽ വളരെ സെൻസ് ഓഫ് ഹ്യൂമർ ഉള്ള ഒരു വ്യക്തിയുണ്ട്. മലയാളി പ്രേക്ഷകർ നടന്മാരെ അത്ര എളുപ്പം സ്വീകരിക്കില്ല. വളരെ പതുക്കെയേ അത് സംഭവിക്കുള്ളൂ. അങ്ങനെ സമയമെടുത്ത് വരുന്നവർ നിലനിൽക്കുകയും ചെയ്യും”,.ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് ബിജു മേനോനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളെപറ്റി പറയുന്നതിങ്ങനെയാണ്.

ബിജു മേനോൻ ഒരു നായകനായി കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ലാൽ ജോസ്. അതിനായി ലാൽ ജോസ് ശ്രമിച്ച സിനിമയായിരുന്നു മമ്മൂട്ടി ചിത്രം പട്ടാളം. എന്നാൽ പ്രതീക്ഷിച്ച വിജയം കാണാതെ പോയ ചിത്രത്തിന് അത് സാധിച്ചെടുക്കാനായില്ലന്ന് തുറന്നു പറയുകയാണ് സംവിധായകൻ ലാൽ ജോസ്.ലാൽ ജോസിന്റെ ഏറ്റവും പുതിയ ചിത്രം 41 ലെ നായക വേഷം ചെയ്തതും ബിജു മേനോനാണ്.

ഒരുകാലത്ത് മമ്മൂട്ടി മോഹൻലാൽ എന്നിവർക്കൊപ്പം മലയാളികൾ നെഞ്ചിലേറ്റിയ നടനായിരുന്നു ബിജു മേനോൻ.കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,മേഘമൽഹാർ,മഴ,മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങൾ ബിജു മേനോന്റെ അഭിനയ ജീവിതത്തിലെ വലിയ ചവിട്ടുപടികളായിരുന്നു.ആദ്യ കാലങ്ങളിൽ ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ബിജു മേനോനെ നർമ്മ പ്രാധാന്യമുള്ള വേഷം ചെയ്യാൻ പ്രേരിപ്പിച്ചത് ലാൽ ജോസായിരുന്നു.തന്റെ ചിത്രമായ പട്ടാളത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബിജു മേനോന് കിട്ടിയത് അൽപം ചിരി പടർത്തിയ കഥാപാത്രമാണ്.

lal jose about biju menon

Vyshnavi Raj Raj :