പച്ചക്കറികളെല്ലാം പറമ്പിൽ കൃഷി ചെയ്യുന്നു; പകല്‍ കൂടുതലും നനയും കിളയുമായി പറമ്പിൽ; ലോക്ക് ഡൗൺ കാലത്തെ കുറിച്ച് ലാൽ ജോസ് പറയുന്നു

രാജ്യം കൊവിഡ് വ്യാപനം തടയുവാന്‍ വേണ്ടി പൂര്‍ണമായും ലോക്ക്ഡൗണിലാണ്. അപ്രതീക്ഷിതമായാണ് എല്ലാവരുടെയും ജീവിതത്തെ പറ്റിയുള്ള പ്ലാനിങ്ങുകളൊക്കെ തകിടം മറിഞ്ഞത്. ഈ സാഹചര്യത്തില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ദൈവത്തെ ചിരിപ്പിക്കണമെങ്കില്‍ നിങ്ങള്‍ അടുത്ത ഒരു വര്‍ഷത്തെ പ്ലാനിങ് പറഞ്ഞാല്‍ മതിയെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞത് ഞാനിപ്പോള്‍ നിത്യവുമോര്‍ക്കും എന്നാണ് സംവിധായകന് പറയാനുള്ളത്. കുറച്ച് പറമ്ബും, വെള്ളമില്ലെങ്കിലും അടുത്ത് ഭാരതപ്പുഴയും ഉള്ളതാണ് ആശ്വാസം. ഡിസംബര്‍ മുതല്‍ വീട്ടിലേക്കുള്ള പച്ചക്കറികളെല്ലാം പറമ്ബില്‍ കൃഷി ചെയ്തതാണ്. പകല്‍ കൂടുതലും നനയും കിളയുമായി പറമ്ബിലാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചില മരണങ്ങളുണ്ടായപ്പോള്‍ പോകാന്‍ പോലും കഴിഞ്ഞില്ല എന്നതാണ് വലിയ സങ്കടം.

വിഷുദിനത്തില്‍ പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങാനിരുന്നതാണ്. മഴവില്‍ മനോരമയിലെ ‘നായികാനായകന്‍’ ഷോയിലൂടെ വന്ന പുതുമുഖങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രം. രണ്ട് വര്‍ഷമായി കാത്തിരിക്കുന്ന കുട്ടികള്‍. അവരുടെ വിഷമം എന്നെ കൂടുതല്‍ സങ്കടപ്പെടുത്തുന്നു. മായന്നൂരിലെ പുതിയ വീട്ടിലേക്ക് ഞങ്ങള്‍ കഴിഞ്ഞ വിഷുവിനാണ് മാറിത്താമസിച്ചത്. ഓണത്തിന് പ്രളയം വന്നു. ഈ വിഷുവിന് കൊറോണ വന്നു.

lal jose

Noora T Noora T :