ഒരു പെൺക്കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ കൂട്ട് നിന്നു ; എന്നിട്ടും കൂസലില്ല, ലക്ഷ്മിയെ രക്ഷിക്കാൻ ആ രഹസ്യ നീക്കം!

യുവാവ് വിവാഹത്തിൽനിന്നു പിന്മാറിയ വിഷമത്തിൽ ജീവനൊടുക്കിയ റംസി, മരിക്കുന്നതിനു മുമ്പ് പ്രതി ഹാരിസിനോടും ഉമ്മയോടും ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസമായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഫോൺസംഭാഷണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്. സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർത്താവ് ആസാറിന്റെ സഹോദരനാണ് റംസീനയെ വിവാഹം ചെയ്യാനിരുന്ന ഹാരിസ്. റംസി ആത്മഹത്യ ചെയ്തതിന് പിന്നാലെ ലക്ഷ്മിക്കെതിരെ കടുത്ത ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചത്. അതെ സമയം സീരിയൽ നടി ആയതിനാൽ കേസിൽ നിന്ന് രക്ഷപെടനുള്ള സാധ്യതയുണ്ട്. സമൂഹത്തിലെ സ്വാധീനം വെച്ച് രക്ഷപ്പെടാൻ ലക്ഷ്മി പ്രമോദ് ഏത് വഴിയും തിരഞ്ഞെടുക്കുമെന്നും റംസിയുടെ കുടുംബം പറയുന്നു

ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മിയാണെന്നും റംസീന ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭചിത്രം നടത്തിയത് ലക്ഷ്മി ആണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മിക്കദിവസങ്ങളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൊണ്ടുപോവുകയും ദിവസങ്ങൾ കഴിഞ്ഞതിനുശേഷമാണ് തിരികെ കൊണ്ട് വീട്ടിരുന്നത് എന്നും അവർ പറയുന്നു. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും പിന്നീട്, മറ്റൊരു ബന്ധത്തിന്റെ പേരിൽ യുവാവ് പിൻമാറിയതാണു റംസിയുടെ മരണകാരണമെന്നാണു ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ വ്യാഴാഴ്ച മരിക്കുന്നതിനു തൊട്ടുമുൻപ് വരെ ഹാരിസ് തന്നെ വിവാഹം കഴിക്കുമെന്ന് തന്നെയായിരുന്നു റംസിയുടെ പ്രതീക്ഷ. ‘ആവശ്യമായ സമയത്തെല്ലാം എന്നെ ഉപയോഗിച്ചിട്ട് ഇപ്പോൾ എന്നെ വേണ്ടെന്നു പറഞ്ഞാൽ ഞാനെന്ത് ചെയ്യാനാണ്? എനിക്കെന്തെങ്കിലും പറ്റി കഴിഞ്ഞാൽ എന്റെ മയ്യത്ത് പോലും കാണാൻ വരരുത്’– റംസി ഹാരിസിനോട് പറയുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്.

അതെ സമയം ചതിക്കപ്പെടുകയാണെന്നറിഞ്ഞ എന്റെ പൊന്നുമോൾ ഹൃദയം തകർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്റെ കുഞ്ഞിനെ അവർ കൊന്നു കളഞ്ഞതാണ്. എന്റ കുഞ്ഞിന്റെ മരണത്തിൽ ആ കുടുംബത്തിന് ഒന്നാകെ പങ്കുണ്ട്. അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകാതെ എനിക്ക് സമാധാനമായി ഉറങ്ങാനാകില്ല. റംസിയുടെ മരണത്തിൽ ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയെയും ഹാരിസിന്റെ കുടുംബത്തെയും പ്രതി ചേർക്കണമെന്നാണ് റംസിയുടെ പിതാവ് റഹീം പറയുന്നത്

ഗര്‍ഭച്ഛിദ്രം നടത്താനായി മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖ പ്രതികൾ ചമച്ചിരുന്നു .കേസിൽ നിന്ന് സീരിയൽ നടിയെ ഒഴിവാക്കാനായി ഉന്നതതല ഇടപെടലുകൾ നടക്കുന്നുണ്ട്. മരണത്തിന്റെ അന്നും എന്റെ മകൾ ഹാരിസിനെയും ഉമ്മയെയും വിളിച്ചിരുന്നു. മറ്റൊരാളെ കല്യാണം കഴിക്കാനും അതിനു കഴിയില്ലെങ്കിൽ പോയി ചാകാനുമാണ് അവർ എന്റെ മകളോട് പറഞ്ഞത്. നീതി ലഭിക്കും വരെ ഈ പോരാട്ടം ഞാൻ തുടരുക തന്നെ ചെയ്യും– റഹീം പറഞ്ഞു

Noora T Noora T :