വൈറ്റ് ഹൗസ് ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ് പാനല്‍ അംഗങ്ങളെ നിയമിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ‘അമേരിക്കന്‍ ബ്യൂട്ടി’, ‘സില്‍വര്‍ ലൈനിംഗ്‌സ് പ്ലേബുക്ക്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പേരുകേട്ട അക്കാദമി അവാര്‍ഡ് നേടിയ നിര്‍മ്മാതാവ് ബ്രൂസ് കോഹനും പോപ്പ് മെഗാസ്റ്റാറും ഗ്രാമി അവാര്‍ഡ് ജേതാവുമായ സ്‌റ്റെഫാനി ജെര്‍മാനോട്ട എന്നറിയപ്പെടുന്ന ലേഡി ഗാഗയും പാനലിന്റെ സഹ അധ്യക്ഷനായിരിക്കും.
ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ബഹുമാനാര്‍ത്ഥം വൈറ്റ് ഹൗസ് സ്‌റ്റേറ്റ് ഡിന്നറില്‍ അവതരിപ്പിച്ച സംഗീതജ്ഞന്‍ ജോണ്‍ ബാറ്റിസ്റ്റ്, ടെലിവിഷന്‍ നിര്‍മ്മാതാവ് ഷോണ്ട റൈംസ്, ഗ്രാമി അവാര്‍ഡ് ജേതാവ് ജോ വാല്‍ഷ്, അഭിനേതാക്കളായ ജോര്‍ജ്ജ് ക്ലൂണി, ജെന്നിഫര്‍ ഗാര്‍നര്‍, ട്രോയ് കോട്‌സൂര്‍ എന്നിവരും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ് കമ്മിറ്റിയിലേക്ക് നിയോഗിക്കപ്പെട്ട പല അംഗങ്ങളും മുമ്പ് കോളേജ് കാമ്പസുകളിലെ ലൈം ഗികാതിക്രമത്തിനെതിരെ പോരാടുന്നതിനുള്ള ‘ഇറ്റ്‌സ് ഓണ്‍ അസ്’ കാമ്പെയ്‌യ്‌നില്‍ ബൈഡനുമായി സഹകരിച്ചിട്ടുണ്ട്.
കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന ടെലിവിഷന്‍ നിര്‍മ്മാതാവ് മാര്‍ട്ട കോഫ്മാന്‍, സെപ്റ്റംബറില്‍ ധനസമാഹരണത്തിനായി പ്രഥമ വനിത ജില്‍ ബൈഡനെ അവളുടെ വീട്ടില്‍ ആതിഥ്യമരുളിയിരുന്നു.