അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ ആയിരം എപ്പിസോഡുകൾക്ക് ശേഷം ആണ് ലച്ചു പരമ്പരയിൽ നിന്ന് പിന്മാറിയത്. ലച്ചുവിനെ അവതരിപ്പിച്ച ജൂഹിയുടെ പിന്മാറ്റം പ്രേക്ഷകരെ സംബന്ധിടത്തോളം ഒരിക്കലും താങ്ങനായിരുന്നില്ല
പരമ്പരയിൽ ലച്ചുവിൻ്റെ വിവാഹം മലയാള സീരിയൽ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള തയാറെടുപ്പോടെയാണ് ടീം ഷൂട്ട് ചെയ്തത്. റിയൽ ലൈഫിനെ വെല്ലുന്ന റീൽ ലൈഫാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവൻ്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കിയത്. എന്നാൽ വിവാഹത്തിന് ശേഷമാണു ലച്ചുവായി എത്തിയ ജൂഹി പിന്മാറുന്നത്. പിന്മാറ്റത്തിന് ശേഷമാണ് കൂടുതൽ വെളിപ്പെടുത്തലുകൾ താരം നടത്തിയതും.
ആർഭാടപൂർവ്വമായ വിവാഹം, ഹണിമൂണിനായി ദമ്പതികളുടെ ഡൽഹി യാത്ര, തുടങ്ങിയ നിരവധി രംഗങ്ങൾ ആയിരുന്നു ലച്ചുവിന്റെ പിന്മാറ്റത്തിന് മുൻപ് വരെ സീരിയലിൽ നിറഞ്ഞു നിന്നത്. ഇതിനെപ്രതി നിരവധി ചർച്ചകളും പ്രേക്ഷകർ സോഷ്യൽ മീഡിയ വഴി നടത്തി. സാധാരണ ഒരു സീരിയലിൽ നിന്നും താരങ്ങൾ പിന്മാറുമ്പോൾ ഉണ്ടാകുന്ന പതിവ് ശൈലി തന്നെയല്ലേ ഈ പരമ്പരയിലും നടന്നത് എന്ന പ്രേക്ഷകരുടെ സംശയവും വർധിച്ചിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിൽ സജീവമായിരുന്ന നടിയുടെ നിശബ്ദതയും പ്രേക്ഷകരുടെ സംശയത്തിന് ആക്കം കൂട്ടി.
പ്രേക്ഷകർ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ്, ഒരു ദിവസം സ്വന്തം യൂ ട്യൂബ് ചാനലിലൂടെ താൻ ഉപ്പും മുളകും പരമ്പരയിൽ ഇനി പ്രത്യക്ഷപെടില്ല എന്ന വെളിപ്പെടുത്തൽ നടത്തികൊണ്ട് ജൂഹി രംഗത്ത് വന്നത്. പഠനത്തിനുവേണ്ടി പരമ്പരയിൽ നിന്നും പിന്മാറുകയാണ് എന്നും ജൂഹി വെളിപ്പെടുത്തി. മാത്രവുമല്ല ഇനി കുറച്ചു യാത്രകൾ കോർത്തിണക്കി കൊണ്ട് ഒരു യൂ ട്യൂബ് ചാനൽ തുടങ്ങുകയാണ് എന്നും ജൂഹി പറയുകയുണ്ടായി. പെർഫെക്ട് സ്‌ട്രേഞ്ചേഴ്‌സ് എന്ന് പേരിട്ടുകൊണ്ട് ആരംഭിച്ച യൂ ട്യൂബ് ചാനൽ അതിവേഗമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഉപ്പുമുളകിലേക്കും മടങ്ങി എത്തണം എന്ന അപേക്ഷയോടെയാണ് ആരാധകർ ജൂഹിയുടെ യൂ ട്യൂബ് ചാനലിൽ കമന്റുകൾ പങ്കിട്ടതും. സ്വന്തം യൂ ട്യൂബ് ചാനലിലൂടെ ഭാവി വരൻ എന്ന് ജൂഹി പരിചയപ്പെടുത്തിയ റോവിന് ഒപ്പമുള്ള തിരുനെല്ലി യാത്രയും താരം പുറത്തുവിട്ടു. ഐതിഹ്യങ്ങൾ ഉറങ്ങുന്ന തിരുനെല്ലിയുടെ കഥ പറഞ്ഞ വീഡിയോ ലക്ഷകണക്കിന് വ്യൂവേഴ്‌സിനെയാണ് ജൂഹിക്ക് നൽകിയത്.
നിരവധി വ്യൂവേഴ്‌സിനെ സമ്മാനിച്ച ആ വീഡിയോ ഇപ്പോൾ ജൂഹിയുടെ യൂ ട്യൂബ് ചാനലിൽ നിന്നും ഡിലീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരാധകർ പുതിയ സംശയവുമായി രംഗത്ത് വന്നത്. റോവിനുമായി ബ്രേക്ക് അപ് ആയോ എന്ന സംശയമാണ് ആരാധകർ ഇപ്പോൾ ഉയർത്തുന്നത്. മാത്രവുമല്ല ഇൻസ്റ്റയിൽ ജൂഹിയുടെ പ്രൊഫൈലിൽ റോവിന് ഒപ്പമുള്ള ചിത്രങ്ങൾ കാണാത്തതും ആരാധകരിൽ സംശയം ഉയർത്തിയിട്ടുണ്ട്. റോവിനൊപ്പമുള്ള ഓർമ്മകൾ ഡിലീറ്റ് വേണ്ട എന്ന നിലപാടിൽ ആണോ ലച്ചു എന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്.
അതെ സമയം തന്നെ ഉപ്പും മുളകും നിർത്തിയതാണോ, എന്ന രീതിയിലുള്ള ചർച്ചകളും ഈ അടുത്ത മാധ്യമങ്ങളിൽ സജീവമായിരുന്നു. പരമ്പരയെ കുറിച്ചുയർന്നുവന്ന പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നല്കിയി ചാനൽ മേധാവി ശ്രീകണ്ഠൻ നായർ എത്തിയിരുന്നു
ഉപ്പും മുളകിനെക്കുറിച്ചും ആരാധകരുടെ സംശയങ്ങൾക്ക് മോണിംഗ് ഷോയിലായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ഉപ്പും മുളകും ഞങ്ങളുടെ പ്രസ്റ്റേജ്യസ് പരിപാടിയാണ്. അതുകൊണ്ടുതന്നെ ഉപ്പും മുളകും നിര്‍ത്തുന്ന പ്രശ്നമില്ല. ചക്കപ്പഴം കണ്ടിട്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അത് തെറ്റാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മാറ്റം കൊണ്ടു വന്ന പരിപാടിയാണ് അത് അങ്ങനെയൊന്നും നിര്‍ത്തുന്ന പ്രശ്നമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു