കുവൈത്ത് തുറമുഖങ്ങളില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കുന്നു…

കുവൈത്ത് തുറമുഖങ്ങളില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കുന്നു. തുറമുഖ വകുപ്പ് മേധാവി ജനറല്‍ ശൈഖ് യൂസുഫ് അല്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഇതുസംബന്ധിച്ച് പ്രത്യേക യോഗം ചേര്‍ന്നു.

പ്രതിരോധ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരും അഗ്‌നിശമനസേന ഡയറക്ടര്‍മാരും പങ്കെടുത്തു. മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ മുന്‍കരുതലുകളില്‍ സുരക്ഷാ സൈന്യം ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. 

കയറ്റുമതി ഇറക്കുമതി ആവശ്യങ്ങള്‍ക്കായി മൂന്നു തുറമുഖങ്ങള്‍ വഴിയും കുവൈത്തിലെത്തുന്ന എല്ലാ വിദേശവാണിജ്യ കപ്പലുകള്‍ക്കും കുവൈത്ത് ജല അതിര്‍ത്തിയില്‍ പ്രവേശിച്ചതു മുതല്‍ തിരിച്ചുപോകുന്നതുവരെ സുരക്ഷ നല്‍കും.

തീരസംരക്ഷണ സേനക്ക് ജര്‍മനി, സ്‌കോട്ട്‌ലന്‍ഡ്, ബെല്‍ജിയം സെക്യൂരിറ്റി ഫോഴ്‌സിന് കീഴില്‍ പരിശീലനം നല്‍കും. യോഗത്തില്‍ പ്രതിരോധ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും പ്രതിനിധികള്‍ തുറമുഖങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു.


ഇറാനുമായി ബന്ധപ്പെട്ട് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിലാണ് കുവൈത്ത് തുറമുഖ വകുപ്പും തീര സംരക്ഷണ സേനയും ജാഗ്രത ശക്തമാക്കിയത്. കര അതിര്‍ത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.  .

Kuwait harbor issue

Sruthi S :