മമ്മൂട്ടിയെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്; കുഞ്ചാക്കോ ബോബൻ പറയുന്നു!

മലയാളത്തിലെ എന്നത്തേയും റൊമാന്റിക് ഹീറോ എന്നറിയപ്പെടുന്നത് ചാക്കോച്ചനാണ് .അന്നും ഇന്നും മലയാളികളുടെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. സിനിമയിൽ ചുവട് വെച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ചാക്കോച്ചന്റെ ഈ ഇമേജിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷം ചാക്കോച്ചൻ സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ്. പ്രണയ നായകനിൽ നിന്ന് മാറി ബോൾഡൻ കഥാപാത്രങ്ങളുമായിട്ടാണ് രണ്ടാം വരവ്. ഈ വർഷം പുറത്തു വന്ന ചാക്കോച്ചൻ ചിത്രങ്ങളെല്ലാം ഏറെശ്രദ്ധിക്കപ്പെട്ടിരുന്നു,. അള്ള് രാമചന്ദ്രനിലെ പരുക്കൻ കഥാപാത്രവും വൈറസിലെ ഡോക്ടറും പ്രേക്ഷക നിരൂപക ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിത ഒരു ക്രൈം ത്രില്ലറുമായി താരം എത്തുകയാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആഞ്ചാം പാതിര ചാക്കോച്ചന്റെ കരിയറിലെ ഒരു വ്യത്യസ്ത കഥാപാത്രമായിരിക്കും. തന്റെ ഏറ്റവും പ്രിയപ്പെട്ട ജോണർ ചിത്രം ക്രൈം ത്രില്ലറാണെന്ന് ചാക്കോച്ചൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മമ്മൂച്ചി ചിത്രം സിബിഐ ഡയറി കുറിപ്പ് തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റത്തെ കുറിച്ചും താരം പറയുന്നു.

ഒരു സിബിഐ ഡയറി കുറിപ്പ് പുറത്തിറങ്ങിയ കാലത്ത് മമ്മൂക്കയെ അനുകരിക്കാൻ താൻ ശ്രമിക്കാറുണ്ടായിരുന്നു. വീട്ടിനുള്ളിൽ ഒരു കാവിമുണ്ടൊക്കെ ഉടുത്തായിരുന്നു നടന്നിരുന്നത്. അതുപോലെ യൂണിഫോമിന്റെ പോക്കറ്റിൽ ഒരു രഹസ്യ പോക്കറ്റൊക്കെ തുന്നിച്ചേർത്തിരുന്നു. എന്നീട്ട് എന്റെ ഫോട്ടോ ഉൾപ്പെടെ വിവരങ്ങൾ ചേർത്തു കൊണ്ട് ഒരു രഹസ്യ ഐഡി കാർഡും ഉണ്ടാക്കി കൊണ്ട് നടക്കുമായിരുന്നു.

കുട്ടിക്കാലത്ത് ഞാൻ ആരാകണമെന്ന് ആഗ്രഹിച്ചോ, ആ വേഷങ്ങളെല്ലാം ഞാൻ സിനികളിലൂടെ ചെയ്തു. മിഥുനും താനും ചേർന്ന് ക്രൈം ത്രില്ലർ ചെയ്യുന്നു എന്ന് കേട്ടപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. എന്നാൽ ഞങ്ങളുടെ രണ്ടു പേരുടേയും പ്രിയപ്പെട്ട ജോൺർ ക്രൈം ആണെന്നും ചാക്കോച്ചൻ പറഞ്ഞു.

അഞ്ചാം പാതിര എന്ന സിനിമയുടെ കഥ മിഥുൻ പറഞ്ഞപ്പോൾ തന്നെ മറ്റുള്ളവരെ പോലെ തനിക്കും ഇഷ്ടമായി. കഥയിലെ അടുത്ത നീക്കങ്ങൾ കണ്ടു പിടിക്കാൻ താൻ സമർത്ഥനാണ് എന്നായിരുന്നു തന്റെ വിശ്വാസം. എന്നാൽചിത്രത്തിൽ ഓരോ സർപ്രൈസും നൽകി മിഥുൻ എന്നെ ഞെട്ടിക്കുകയായിരുന്നു. അതുപോലുള്ള ട്വിസ്റ്റുകളാണ് ചിത്രത്തിൽ കാത്തുവെച്ചിരിക്കുന്നത്.

മികച്ച ടീമാണ് ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നത്.ഛായാഗ്രാഹകൻ ഷിജു ഖാലിദ്, സംഗീത സംവിധായകൻ സുഷിൻ ശ്യാം, എഡിറ്റർ സൈജു ശ്രീധരൻ എന്നിവരുൾപ്പെടെയുള്ള നല്ലൊരു ടീമും ഈ ചിത്രത്തിനു പിന്നലുണ്ട്. കഥയിൽ അത്ഭുതപ്പെടുത്തുന്ന ഒരുപാട് ഘടകങ്ങളും ആവേശകരമായ നിമിഷങ്ങളുമുണ്ടെന്നും ചാക്കോച്ചൻ പറയുന്നു.

kunjako boban talk about mammootty

Sruthi S :