‘ഇസഹാക്ക്’ ആ പേരിനു പിന്നിലെന്ത്; കുഞ്ചാക്കോ ബോബൻ പറയുന്നു!

താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. താരവിവാഹവും കുഞ്ഞതിഥിയുടെ വരവുമൊക്കെ എന്നും ആഘോഷമാണ്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ഭാവിയില്‍ ഇവര്‍ സിനിമയിലേക്കെത്തുമെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ വരെ ആരാധകര്‍ നടത്താറുമുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയും ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരനുമായ കുഞ്ചാക്കോ ബോബന് അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. വെഡ്ഡിങ് ആനിവേഴ്‌സറിയും പ്രിയയുടെ പിറന്നാളുമൊക്കെ കഴിഞ്ഞതിന് പിന്നാലെയായാണ് കുഞ്ഞതിഥി എത്തിയത്. കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചാക്കോച്ചന്റ പോസ്റ്റ് വൈറലായി മാറിയിരുന്നു.

ചാക്കോച്ചന്റെ അമ്മയായ മോളിയുടെ മടിയിലിരിക്കുന്ന കുഞ്ഞതിഥിയുടെ ഫോട്ടോയും വൈറലായി മാറിയിരുന്നു. കുഞ്ഞതിഥി എത്തിയതിന് ശേഷമായിരുന്നു പ്രിയയുടെ ബേബി ഷവര്‍ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്തിയത്. പേരന്റ്ഹുഡ് ആസ്വദിക്കുന്നതിനിടയില്‍ മനോഹരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് താരത്തിന് കുഞ്ഞ് പിറന്നത്. 2005ലായിരുന്നു ചാക്കോച്ചന്‍ പ്രിയയെ ജീവിതസഖിയാക്കിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആരാധികമാരെ ഞെട്ടിച്ചൊരു താരവിവാഹം കൂടിയായിരുന്നു ഇത്. കുഞ്ഞതിഥി എത്തിയതിന് പിന്നാലെയായാണ് പേരിനെക്കുറിച്ചുള്ളള ചര്‍ച്ചകളും തുടങ്ങിയത്.

കാത്തിരിപ്പിനൊടുവിലെത്തിയ കുഞ്ഞതിഥിയുടെ പേരിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറിയിരുന്നു. എന്താണ് പേര് നല്‍കുന്നചെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പിതാവിന്റെ പേര് തിരിച്ചിടുന്ന പതിവ് ശൈലി തന്നെയാണോ ചാക്കോച്ചനും പിന്തുടരുന്നെതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പേരിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായപ്പോഴും താരം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കുഞ്ഞുഅതിഥിയുടെ വരവ് ആരാധകരും വളരെ ആവേശത്തോടെയാണ് ആഘോഷമാക്കിയത്. ജൂനിയര്‍ കുഞ്ചാക്കോയും ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ വേഗമാണ് വൈറലായത്. ‘ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ’ എന്നാണ് കുഞ്ഞുഅതിഥിയ്ക്ക് പേര് നല്‍കിയത്. ഇപ്പോഴിതാ ആ പേര് നല്‍കാന്‍ കാരണമെന്തെന്ന് പറയുകയാണ് കുഞ്ചാക്കോ.

ബൈബിളില്‍ നിന്നാണ് പേരിന്റെ വരവ്. ‘ബൈബിളിലെ സാറയെയും അബ്രഹാമിനെയും ഓര്‍മയില്ലേ? തൊണ്ണൂറാം വയസ്സിലാണ് അവര്‍ക്ക് ഇസഹാക്ക് എന്ന കുഞ്ഞുണ്ടാകുന്നത്. ഞങ്ങളുടെ കാര്യത്തിലും വൈകി വന്ന കുഞ്ഞല്ലേ. അതാണ് ഇസഹാക്ക് എന്ന പേരിട്ടത്. പിന്നെ, എന്റെ അപ്പന്റെ പേരും ചേര്‍ത്തു. അതില്‍ എന്റെ പേരും ഉണ്ട്. വനിതയുമായുള്ള അഭിമുഖത്തില്‍ കുഞ്ചാക്കോ പറഞ്ഞു.സിനിമ ഒരു പാടു കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് താരമെന്നതിനെക്കാള്‍ മനുഷ്യനായി നില്‍ക്കാന്‍ കഴിയുന്നതെന്നും കുഞ്ചാക്കോ പറഞ്ഞു.


kunjakko boban talk about son isahac

Sruthi S :