’25 വര്‍ഷം വേണ്ടിവന്നു ഇവിടെയൊന്നു തലകാണിക്കാന്‍’ ; ഐഎഫ്എഫ്‌കെ വേദിയിലെത്തി കുഞ്ചാക്കോ ബോബന്‍

തലസ്ഥാന നഗരി ഇപ്പോള്‍ ഐഎഫ്എഫ്‌കെ ആഘോഷത്തിലാണ്. ഈ വേളയില്‍ ഐഎഫ്എഫ്‌കെ വേദിയിലെത്തിയിരിക്കുകയാണ് പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍. ’25 വര്‍ഷം വേണ്ടിവന്നു ഇവിടെയൊന്നു തലകാണിക്കാന്‍’ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. മത്സരവിഭാഗത്തിലെ മലയാള സിനിമയായ ‘അറിയിപ്പി’ന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ ടാഗോര്‍ തിയേറ്ററില്‍ എത്തിയതായിരുന്നു കുഞ്ചാക്കോ ബോബന്‍.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സഹനിര്‍മാതാവുകൂടിയാണ് കുഞ്ചാക്കോ ബോബന്‍. നായിക ദിവ്യപ്രഭ, സംവിധായകന്‍ മഹേഷ് നാരായണന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം
ചലച്ചിത്രമേളയില്‍ പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് സിനിമ കണ്ടത് പുതിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയ്ക്കിടയില്‍പ്പോലും പ്രേക്ഷകര്‍ കൈയടിച്ചതും സിനിമ തീര്‍ന്നപ്പോള്‍ അഭിനന്ദിച്ചതുമൊക്കെ മറക്കാനാകാത്ത അനുഭവമാണ്. മലയാളികള്‍ പൊളിയാണ്, അടിപൊളിയാണ്. മത്സരവിഭാഗത്തില്‍ എത്തുക എന്നതായിരുന്നില്ല, നല്ല സിനിമയുടെ ഭാഗമാവുക എന്ന ആഗ്രഹത്തിലായിരുന്നു ‘അറിയിപ്പ്’ ചെയ്തത്.

ഐ.എഫ്.എഫ്.കെ. പോലൊരു വിഖ്യാത മേളയുടെ ഭാഗമായിരുന്ന് ഈ ചിത്രം കാണാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇനിയും ഇതിലും നല്ല സിനിമകളുമായി ഇവിടെയെത്തണം കുഞ്ചാക്കോ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, ചിത്രത്തിലെ നായിക ദിവ്യ പ്രഭ, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും ടാഗോര്‍ തിയേറ്ററില്‍ സിനിമ കാണാനെത്തിയിരുന്നു.

Vijayasree Vijayasree :