ഇസയെ മാറോടണച്ച് കുഞ്ചാക്കോ , മോണ കാട്ടി ചിരിച്ച് ഇസഹാക്ക് !

സമൂഹ മാധ്യമങ്ങളിൽ കുഞ്ഞു ഇസഹാക്ക് ആണ് താരം . പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബനും പ്രിയക്കും ജനിച്ച ഇസഹാക്കിനു ലഭിക്കുന്നത് മലയാളികളുടെയെല്ലാം ഒന്നടങ്കം സ്നേഹമാണ്. കാരണം അത്രയധികം എല്ലാവരും കുഞ്ഞക്കോക്ക് ഒരു കുഞ്ഞിനെ നൽകണമെന്ന് മനസ് ഉരുകി പ്രാർത്ഥിച്ചിരുന്നു.

ഇസ്ഹാഖ് ചാക്കോച്ചൻ മലയാളത്തിലെ കുട്ടി സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു. ഇസ എന്നു വിളിപ്പേരുള്ള ഇസ്ഹാഖിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നതും.

അതിൽ ഏറ്റവും പുതിയ ഒന്നാണ് ചാക്കോച്ചൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ. ഇസഹാക്കിനെ മാറോട് ചേർത്ത് പിടിച്ച ചിത്രമാണ് കുഞ്ചാക്കോ പങ്കു വച്ചിരിക്കുന്നത് .

കുഞ്ഞ് ഇസ്ഹാഖിന്റെ പുഞ്ചിരിയിൽ ഈ ലോകം തന്നെ കാണുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചനും നല്ല പാതി പ്രിയയും. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം കനിഞ്ഞരുളിയ കണ്മണിയിലാണ് ഈ താരദമ്പതിമാരുടെ സന്തോഷങ്ങളത്രയും.കുഞ്ഞുണ്ടാകുന്നതിനു മുൻപ് വര്ഷങ്ങളോളം അനുഭവിച്ച കാര്യങ്ങളെ കുറിച്ച് പ്രിയ മനസ് തുറന്നിരുന്നു.

ചില പിറന്നാൾ ആഘോഷങ്ങൾക്കു പോകുമ്പോൾ മനസ്സിനെ എത്ര ശാന്തമാക്കി വയ്ക്കാൻ ശ്രമിച്ചാലും ചെറിയൊരു സങ്കടച്ചില്ല് മുറിവേൽപിച്ചു തുടങ്ങും. തിരിച്ചിറങ്ങുമ്പോള്‍ കരഞ്ഞുപോയിട്ടുണ്ട്. അപ്പോൾ ഞാൻ വലിയ കൂളിങ് ഗ്ലാസ് വയ്ക്കും. ‘പോയതിനെക്കാള്‍ ജാടയ്ക്കാണല്ലോ തിരച്ചു വരുന്നതെന്ന്’ പലരും ഒാർത്തിട്ടുണ്ടാകും. എന്നാലും കരയുന്നത് മറ്റുള്ളവർ കാണില്ലല്ലോ…

പലപ്പോഴും പ്രായമായവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ നിന്ന് മാറി നിൽക്കുമായിരുന്നു. ചോദ്യങ്ങളും ‘അഭിപ്രായ പ്രകടനങ്ങളും’ നമ്മളെ എത്ര മുറിവേൽപിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ല. മലയാളികളിൽ ചിലരുടെ പൊതു സ്വഭാവമാണിത്.

‘മോളേ കുഞ്ഞുങ്ങളില്ലല്ലേ… ഇത്രയും പ്രായമായ സ്ഥിതിക്ക് ഇനി ഒരു കുഞ്ഞുണ്ടാകാൻ പ്രയാസമായിരിക്കും അല്ലേ? എന്നൊക്കെ ചോദിച്ചവരുണ്ട്. ഇത്തരം ഭയത്തിന്റെ വിത്തുകൾ മനസ്സിൽ വീഴുമ്പോൾ ചാക്കോച്ചൻ തന്ന എല്ലാ പൊസിറ്റിവ് ചിന്തകളും ഉണങ്ങിപ്പോകും. പിന്നെ, ഒന്നിൽ നിന്നു തുടങ്ങും.

ഇങ്ങനെയുള്ള സംശയാലുക്കൾ ദയവായി ഒരു കാര്യം ഒാർക്കണം, കുഞ്ഞെന്ന സ്വപ്നത്തിനായി നീറിനിൽക്കുന്നവരെ സഹായിച്ചില്ലെങ്കിലും ചോദ്യങ്ങളും ഉപദേശങ്ങളും കൊണ്ട് ഉപദ്രവിക്കരുത്.

kunjacko boban and son photo

Sruthi S :