വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത നടന്മാര്‍ ചാക്കോച്ചനെ കണ്ട് പഠിക്കണം…

വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന, കൃത്യമായി മറുപടി നല്‍കുന്ന നടനെന്നാണ് ഇൻഡസ്ട്രിയിൽ ചാക്കോച്ചന്‍ അറിയപ്പെടുന്നത്. അതിന് കാരണവും താരം തന്നെ പറയുന്നുണ്ട്. ‘ഒരാളെ ഞാന്‍ ഫോണ്‍ ചെയ്‌തിട്ട് എടുത്തില്ലെന്ന് കരുതുക. തിരിച്ചു വിളിക്കുന്നുമില്ല.

എനിക്ക് ദേഷ്യം തോന്നും. ഇതുപോലെയല്ലേ മറ്റുള്ളവര്‍ക്ക് എന്നോടും. വെറുതെ എന്തിനാ അന്യരുടെ മനസില്‍ നമ്മുടെ മുഖം മോശമാകുന്നത്? ആരെയും ചെറുതായി കാണരുതെന്ന് ജീവിതം പഠിപ്പിച്ചു. ഇന്ന് സഹായം ചോദിച്ചു വരുന്ന ആളായിരിക്കും നാളെ നമ്മളെ സഹായിക്കാന്‍ ഉണ്ടാവുക.ഞാനത് അനുഭവിച്ചിട്ടുണ്ട് ‘-ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചാക്കോച്ചന്‍ മനസു തുന്നത്.

kunchako boban

Sruthi S :