ഇതിനെയാണ് ക‍ര്‍മഫലം എന്ന് പറയുന്നത്, ഡ്യൂട്ടി എന്നാല്‍ ഇതിനപ്പുറം ഒന്നുമല്ല; ഹൈദരാബാദ് കേസിൽ പോലീസിന്റെ നടപടിയെ സ്വാഗതം ചെയ്ത് നടന്‍ കുഞ്ചാക്കോ ബോബന്‍!

ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ച്‌ കൊന്നതിനെ സ്വാഗതം ചെയ്ത് നടന്‍ കുഞ്ചാക്കോ ബോബന്‍. ഇതിനെയാണ് ക‍ര്‍മഫലം എന്ന് പറയുന്നത്. ഡ്യൂട്ടി എന്നാല്‍ ഇതിനപ്പുറം ഒന്നുമല്ല എന്നാണ് താരം തന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ പോസ്റ്റ് ചെയ്തത്.

‘ഞാനൊരു സാധാരണക്കാരനാണ്. എനിക്കിങ്ങനെയേ പ്രതികരിക്കാനാവൂ. മനുഷ്യാവകാശ ലംഘനമെന്നും പ്രതികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു എന്നും പറയുന്നവരുണ്ടാവാം. ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്‍്റെ മനസിലേക്ക് ആദ്യമെത്തിയ ചിന്തയാണ് ഞാന്‍ കുറിച്ചത്’ താരം വിശദീകരിച്ചു. കുഞ്ചാക്കോബോബന്‍റെ പോസ്റ്റിന് കീഴെ ധാരാളം പേര്‍ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. ഭൂരിഭാഗം പേരും താരത്തിന്‍റെ അഭിപ്രായത്തോട് യോജിക്കുമ്ബോള്‍ ഇത് ജനവികാരത്തെ ഭയന്നുള്ള അപക്വമായ തീരുമാനമായിപ്പോയില്ലേ എന്നും ഇവര്‍ തന്നെയാണോ പ്രതികള്‍, ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള തന്ത്രമാണോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്.

രാജ്യത്തെ നടുക്കിയ സംഭവം നടന്നത് കഴിഞ്ഞ ആഴ്ച്ചയാണ്. 26കാരിയായ യുവ വെറ്റിനറി ഡോക്ടറെ ലോറി തൊഴിലാളികളായ 4 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്നത്. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീന്‍ (ക്ലീനര്‍), ചെന്ന കേശവുലു (ക്ലീനര്‍), ജോളു ശിവ (ഡ്രൈവര്‍) എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. ബെംഗളൂരു ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയില്‍ ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് സമീപമാണ് സംഭവം നടന്നത്. ഇന്ന് വെളുപ്പിനെ 3.30 ന് പ്രതികളെ തെളിവെടുപ്പിനായി ഷംഷാബാദിലെ ടോള്‍ബൂത്തില്‍ കൊണ്ടു വന്നിരുന്നു. തെളിവെടുപ്പിനിടെ അവര്‍ രക്ഷപെടാന്‍ ശ്രമിച്ചു എന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പോലീസിന് വെടിവെക്കേണ്ടി വന്നു എന്നുമാണ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ മാധ്യമങ്ങളെ അറിയിച്ചത്.

kunchacko boban facebook post

Vyshnavi Raj Raj :