ആരാണ് പറഞ്ഞത് ഷെയ്ന് ഒരു ഭാവമേ ഉള്ളെന്ന് ? പറഞ്ഞവർ കുമ്പളങ്ങി നൈറ്റ്‌സിന് ടിക്കറ്റ് എടുത്തോളൂ ! ഇത് 2019 ന്റെ സിനിമ !- കുമ്പളങ്ങി നൈറ്റ്സ് റിവ്യൂ വായിക്കാം !

കുമ്പളങ്ങി നൈറ്റ്സിനു ഗംഭീര സ്വീകരണമാണ് ആരാധകർ ഒരുക്കി വച്ചത്. കാരണത്തെ ഒരുപാട് ഘടകങ്ങൾ ചിത്രത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. ഷെയ്ൻ നിഗമിന്റെ അഭിനയ പ്രതിഭ മുൻപേ കണ്ടിട്ടുണ്ടെങ്കിലും സൗഹൃദ ചിത്രത്തിൽ എന്താകും എന്ന് കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ , പോരാത്തതിന് സൗബിൻ ഷാഹിറും . അതിനും മേലെ ഫഹദ് ഫാസിലിന്റെ വില്ലൻ വേഷം , അതും പോരെങ്കിൽ ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കറിന്റെയും നസ്രിയയുടെയും സിനിമ.

അങ്ങനെ വിശേഷണങ്ങൾ ഒരുപാട് ആണ്
കുമ്പളങ്ങി നൈറ്റ്സിനു . ആ പ്രതീക്ഷകൾ ഒന്നും തെറ്റിക്കാതെയാണ് കുമ്പളങ്ങി എത്തിയത്. വളരെ ലളിതമായൊരു സാധരണ സിനിമ. ദിലീഷിന്റെയും ശ്യാം പുഷക്കറിന്റെയുമൊക്കെ ഐഡന്റിറ്റി തന്നെയാണ് അത്തരം സിനിമകൾ. നമുക്ക് ബന്ധം തോന്നുന്ന , എവിടെയൊക്കെയോ നമ്മളെന്ന് തന്നെ തോന്നുന്ന കുറെ കഥാപാത്രങ്ങൾ.

കുമ്പളങ്ങിയിലെ നാല് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് . സ്വാഭാവികത നിറഞ്ഞ അഭിനയമാണ് ഓരോ കഥാപാത്രത്തിന്റെയും പ്രത്യേകത. സൗബിന്റെ വളരെ ശക്തമായൊരു കഥാപാത്രമാണ് കുമ്പളങ്ങിയിലേത്. സൗബിൻ എന്ന നടന്റെ കഴിവിനെ സംവിധായകൻ വളരെ മനോഹരമായി തന്നെ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു.

മറ്റൊന്ന് , ഷെയ്ൻ നിഗമിന്റെ പ്രകടനമാണ് . വളരെ നിസ്സഹായത നിറഞ്ഞ മുഖമാണ് മിക്ക സിനിമയിലും കഥാപാത്രത്തിനനുസരിച്ച് ഷെയ്ന് . അതുകൊണ്ടു തന്നെ വേറൊരു ഭാവവും ഇല്ലാത്ത നടൻ എന്ന വിമർശനവും അയാൾക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. നിസംശയം പറയാം , കുമ്പളങ്ങി ആ ചീത്തപ്പേര് ഷെയ്ൻ നിഗത്തിനു മാറ്റി കൊടുത്തു എന്ന്. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രമാണ് കുമ്പളങ്ങിയിൽ ഷെയ്‌നിന്റെത്.

പുട്ടിനു പീര പോലെ കോമഡിയും എല്ലാവര്ക്കും ആവശ്യത്തിന് സ്ക്രീൻ സ്പേസും നൽകിയ ചിത്രം എന്ന് ഒറ്റ വക്കിൽ പറയാം. ശ്രീനാഥ് ഭാസിക്ക് ഇത്രയധികം ആരാധകർ ഉണ്ടോ എന്ന് തോന്നിപോകും തിയേറ്ററിലെ ആരവങ്ങളിൽ. കാരണം ഓരോ തവണ ശ്രീനാഥിനെ കാണിക്കുമ്പോളും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.

ഫഹദ് ഫാസിലിനെ കുറിച്ച് പ്രത്യേകം പറയാൻ ഇല്ല. കാരണം പതിവ് പോലെ അല്ലെങ്കിൽ അതിലും മികച്ചു നിന്ന് എന്ന് പറയേണ്ടി വരും. വൻ സ്റ്റണ്ട് രംഗങ്ങളോ വെറുപ്പ് തോന്നുന്നതോ ആയ ഒരു വില്ലനല്ല ഫഹദ് ചിത്രത്തിൽ. മധു സി നാരായണന്റെ കന്നി ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ് . ഒരു തുടക്കകാരന്റെ ഒരു പാളിച്ചയും ചിത്രത്തിൽ പറയാൻ ഇല്ല.

അപ്രതീക്ഷിത ട്വിസ്റ്റോ വലിയ നന്മ പങ്കു വെകുന്നതോ ആയ ചിത്രവുമല്ല കുമ്പളങ്ങി നൈറ്റ്സ് . ലളിതമായ ചിത്രം . സംഗീതത്തിനു നല്ല പ്രാധാന്യമുള്ള നസു നിറയെ കണ്ടിറങ്ങാം . ടിക്കറ്റ് കാശ് പോകില്ലെന്ന് മിനിമം ഗ്യാരണ്ടി മാക്സിമം എന്ന് തിരുത്തിപ്പറയാം .

kumbalangi nights review

Sruthi S :