പുതിയ അടവുമായി സിദ്ധു ശ്രീനിലയ്ത്ത് എത്തുമ്പോൾ ; പുതിയ കഥാഗതിയിലുടെ കുടുംബവിളക്ക്

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി പരിശ്രമിച്ച കഥാപാത്രം എന്നതാണ് ജനപ്രിയ പരമ്പര കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്കുള്ള താല്‍പര്യം. വളര്‍ച്ചയുടേതായ ഘട്ടങ്ങള്‍ക്കിടെ സുമിത്രയ്ക്ക് പല പ്രശ്‌നങ്ങളിലൂടെയും കടന്നുപോകേണ്ടതായി വരുന്നുണ്ട്. കുടുംബത്തിലും ബിസിനസ് രംഗത്തുമുള്ള പ്രശ്നങ്ങളെ എങ്ങനെയാണ് സുമിത്ര തരണം ചെയ്യുന്നത് എന്നതാണ് പ്രധാനമായും പരമ്പര പറയുന്നത്. സുമിത്രയ്ക്കും കുടുംബത്തിനും സംഭവിക്കുന്ന പ്രശ്‌നങ്ങളെല്ലാം പരമ്പരയെ ഓരോ നിമിഷവും ഉദ്യേഗജനകമാക്കിത്തീര്‍ക്കുന്നുണ്ട്. ഇപ്പോളിതാ മകളുടെ വിവാഹത്തിനൊരുങ്ങുകയാണ് സുമിത്ര. സിദ്ധു പുതിയ അടവുമായി എത്തുകയാണ്

AJILI ANNAJOHN :