സിദ്ധുവിന്റെ ആ കുബുദ്ധി സുമിത്രയുടെ അടുത്ത് ചിലവാകില്ല ;പുതിയ കഥാഗതിയിലേക്ക് കുടുംബവിളക്ക്

സുമിത്രയ്ക്ക് ബിസിനസ്സ് കാര്യങ്ങളുണ്ട്, തിരക്കുകളുണ്ട്. ഇപ്പോഴാണെങ്കില്‍ വേദിക അവിടെ വയ്യാതെ വന്നു കിടക്കുകയാണ്. സുമിത്ര ഇല്ലെങ്കില്‍ സരസ്വതി അവര്‍ക്ക് സമാധാനം കൊടുക്കില്ല. ഇതൊക്കെ സാധാരണ പ്രേക്ഷകര്‍ക്ക് പോലും ചിന്തിയ്ക്കാം. ശീതളിനും ശ്രീനിലയത്തില്‍ അമ്മ ഇല്ലാതായാലുള്ള അവസ്ഥ അറിയാം. അതുകൊണ്ടാവും, എനിക്ക് സാരമില്ലമ്മേ, കുറച്ച് ദിവസം ഞാന്‍ അഡ്ജസ്റ്റ് ചെയ്‌തോളാം എന്നു പറഞ്ഞത്. ഞാന്‍ ഇവിടെ തന്നെ നിന്നോളാം, ഭക്ഷണം കഴിക്കാം, അമ്മ വിഷമിക്കേണ്ട എന്ന് പറയുമ്പോഴും ശീതളിന് അമ്മ നിന്നിരുന്നെങ്കില്‍ എന്ന ആഗ്രഹം ഉണ്ടായിരുന്നു. സുമിത്ര തിരികെ എത്തുമ്പോഴയ്ക്കും സരസു അക്കെ കുളമാക്കും

AJILI ANNAJOHN :