മുറിയില്‍ വേദന കൊണ്ട് അസ്വസ്ഥനാണ് രോഹിത്. ഷോള്‍ഡര്‍ പെയിന്‍ സഹിക്കാന്‍ പറ്റുന്നില്ല. സുമിത്രയെ വിളിച്ചു വരുത്തി പെയിന്‍ കില്ലര്‍ എടുത്ത് തരാനായി ആവശ്യപ്പെട്ടു. എന്നാല്‍ പെയിന്‍ കില്ലര്‍ അധികം കഴിക്കുന്നത് നല്ലതിനല്ല രോഹിത്, ഞാന്‍ തടവി തരാം. അപ്പോള്‍ ആശ്വാസം ഉണ്ടാവും എന്ന് സുമിത്ര പറയുന്നു. സുമിത്രയുടെ മടിയില്‍ കിടത്തി രോഹിത്തിന്റെ മുതുക് തടവികൊടുക്കും. ഈ കാഴ്ച ജാലകത്തിലൂടെ അപ്പുറത്തെ വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സിദ്ധാര്‍ത്ഥ് കാണുന്നുണ്ട്. സഹിക്കാന്‍ പറ്റുമോ സിദ്ധുവിന്, സിദ്ധു ഒളിഞ്ഞ് നോക്കുന്നത് കണ്ടാണ് വേദിക അങ്ങോട്ട് വരുന്നത്. ആ കാഴ്ച കണ്ട് നില്‍ക്കാന്‍ പറ്റാതെ കര്‍ട്ടന്‍ നീക്കിയിട്ട് സിദ്ധു തിരിഞ്ഞതും വേദിക പിന്നില്‍ നില്‍ക്കുന്നു.
AJILI ANNAJOHN
in serial story review