സിദ്ധുവിന് സസ്പെന്‍സ് ഓഡര്‍ കിട്ടിയ കാര്യത്തെ കുറിച്ച് വേദിക നവീനുമായി സംസാരിയ്ക്കും. എങ്ങനെയെങ്കിലും ചെയര്‍മാന്റെ കൈയ്യും കാലും പിടിച്ച് ഈ സസെന്‍ഷന്‍ പിന്‍വലിപ്പിക്കണം എന്നാണ് നവീന്‍ വേദികയോട് പറയുന്നത്. എന്നാല്‍ തനിക്ക് അതിന് സാധിക്കില്ല എന്ന് വേദിക പറയുന്നു. ആ ഓഫീസില്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ് ഞാനും. സസ്പെന്ഷന് എന്നാല്‍ അവിടെ ഡിസ്മിസിന് തുല്യമാണ്. ഒരു തീരുമാനം എടുത്താല്‍ ചെയര്മാന് അത് മാറ്റില്ല എന്നൊക്കെ വേദിക പറയും. അതൊന്നും സാരമില്ല, നീ എന്തായാലും പോകണം. സിദ്ധാര്‍ത്ഥ് സറിന് വേണ്ടി നീ ഇത്രയും കഷ്ടപ്പെടുന്നു എന്ന് ഓഫീസിലുള്ളവര്‍ അറിയണം.
AJILI ANNAJOHN
in serial story review