സുമിത്ര അത് ചെയ്യുമ്പോൾ സിദ്ധുവിന് ജാമ്യം കിട്ടില്ല ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ഫോണ്‍ എടുത്ത് സുമിത്രയ്ക്ക് സിനിമയില്‍ പാടാന്‍ അവസരം കൊടുത്ത നിര്‍മാതാവിനെ വിളിച്ചു, കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അന്ന് റെക്കോര്‍ഡ് നടക്കാത്തതിനാല്‍ സംഗീത സംവിധായകന്‍ വിദേശത്തേക്ക് പോയി എന്നും, അദ്ദേഹം വന്നാല്‍ ഉടന്‍ വിളിക്കാം എന്നും നിര്‍മാതാവ് പറഞ്ഞു. അത് കേട്ട് രോഹിത്തിന് വലിയ സന്തോഷം ആയി. ഫോണ്‍ ചെയ്യുന്നത് കണ്ട് കൊണ്ട് വന്ന സുമിത്ര അതാരാണ് എന്ന് ചോദിച്ചുവെങ്കിലും രോഹിത് പറഞ്ഞില്ല. ഓഫീസില്‍ നിന്ന് ഒരാള്‍ സുഖ വിവരം തിരക്കി വിളിച്ചതാണ് എന്ന് മാത്രം പറഞ്ഞു. രോഹിത്തിന്റെ ജീവന്‍ തിരിച്ചുകിട്ടാന്‍ താന്‍ ഒരു വഴിപാട് നേര്‍ന്നിരുന്നു എന്നും, നാളെ പൂജയെയും കൂട്ടി ക്ഷേത്രത്തില്‍ പോകണം എന്നും സുമിത്ര പറയുന്നുണ്ട്.

AJILI ANNAJOHN :