സിദ്ധുവിനെ പുറത്തിറക്കാൻ അയാൾ സുമിത്ര തോറ്റുകൊടുക്കില്ല ; ട്വിസ്റ്റുമായി കുടുംബവിളക്ക്

പൊലീസ് സ്റ്റേഷനില്‍ ആദ്യമായി വരുന്നതാണ് സരസ്വതി. അതിന്റേതായ പേടിയും പതര്‍ച്ചയും ഒക്കെ കയറുമ്പോള്‍ ഉണ്ടായിരുന്നു. എന്നാല്‍ കയറിക്കഴിഞ്ഞപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ പരിചയക്കുറവ് ഇല്ലാഞ്ഞിട്ടാണോ, വിവരക്കുറവ് കൊണ്ടാണോ എന്ന് അറിയില്ല, എന്റെ മകനെ ഇറക്കി വിടണം എന്ന് അജ്ഞാപിച്ചുകൊണ്ടായിരുന്നു വന്നത്. ലേഡി കോണ്‍സ്റ്റബിളിനോട് അധികാരത്തില്‍ സംസാരിച്ചപ്പോള്‍ അവരും കണക്കിന് തിരിച്ചുകൊടുത്തു. അപ്പോഴാണ് സി ഐ അങ്ങോട്ട് വന്നത്. ഇറക്കി കൊണ്ടു പോകാന്‍ വന്നതാണ് എന്ന് പറഞ്ഞപ്പോള്‍ സി ഐ യും പരഹസിച്ചു. മോനെ കാണാനാണ് വന്നത് എങ്കില്‍ കണ്ടിട്ട് പോകാം, ഇറക്കാനാണ് വന്നത് എങ്കില്‍ നിങ്ങള്‍ക്കും കയറി കിടക്കാം എന്ന് പറഞ്ഞു.

AJILI ANNAJOHN :