ജയിൽവാസം ഉറപ്പിച്ചു സിദ്ധുവിനോട് സുമിത്ര ക്ഷമിക്കില്ല ; ട്വിസ്റ്റുമായി കുടുംബവിളക്ക്

കാര്യങ്ങള്‍ എല്ലാം ബോധ്യപ്പെട്ടതിന് ശേഷം സുമിത്ര പറയുന്നത് മുഖ്യ പ്രതിയെ എനിക്കൊന്ന് നേരില്‍ കാണണം എന്നാണ്. ലോക്കപ്പില്‍ പോയി പ്രതീഷും സുമിത്രയും സിദ്ധാര്‍ത്ഥിനെ കാണും.ഇങ്ങനെയൊക്കെ ആയി തീരും എന്ന് നിങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ. ഇങ്ങനെയൊക്കെ എന്നോട് ചെയ്യാന്‍ ഞാനാണോ നിങ്ങളെ ഉപേക്ഷിച്ച് വേറെ ആള്‍ക്കൊപ്പം പോയത്. വിവാഹ മോചനത്തിന് ശേഷവും ഞാന്‍ സന്തോഷത്തോടെ ജീവിക്കരുത് എന്ന് നിങ്ങള്‍ ആഗ്രഹിച്ചു. രോഹിത്തിനെ വിവാഹം ചെയ്ത് ഞാന്‍ സന്തോഷത്തോടെ ജീവിയ്ക്കുന്നത് നിങ്ങള്‍ക്ക് സഹിച്ചില്ല. അപ്പോള്‍ നിങ്ങള്‍ക്ക് എന്നെ തന്നെ വീണ്ടും കല്യാണം കഴിക്കണം എന്നായി. അതിന് തടസ്സം രോഹിത് ആയിരുന്നു. ആ തടസ്സം ഒരു കൊലപാതകത്തിലൂടെ ഒഴിവാക്കാം എന്ന് നിങ്ങള്‍ കരുതി.

AJILI ANNAJOHN :