സിദ്ധാര്‍ത്ഥിനെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്ന രംഗമാണ് പിന്നീട് കാണിക്കുന്നത്. എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത്, ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്നൊക്കെയാണ് സിദ്ധാര്‍ത്ഥ് അപ്പോഴും പറയുന്നത്. നിങ്ങള്‍ക്ക് എതിരെ വധ ശ്രമത്തിനുള്ള കേസ് ആണ് എടുത്തിരിയ്ക്കുന്നത്. പ്രതികാരം ചെയ്യാന്‍ വേണ്ടി നിങ്ങള്‍ മുന്‍ ഭാര്യയെയും അവരുടെ ഭര്‍ത്താവിനെയും കൊല്ലാന്‍ ശ്രമിച്ചു എന്ന് പൊലീസ് പറയുമ്പോള്‍, ഞാന്‍ അല്ല അത് ചെയ്തത് എന്ന് തന്നെ സിദ്ധാര്‍ത്ഥ് ആവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്നു. എന്താണ് തെളിവ് എന്ന് ചോദിച്ചപ്പോഴാണ് ജെയിംസിനെ പിടിച്ച് പൊലീസ് മുന്നില്‍ നിര്‍ത്തുന്നത്. അതോടെ സിദ്ധാര്‍ത്ഥിന് ഉത്തരം മുട്ടി. പിന്നെ ഒന്നും പറഞ്ഞില്ല.
AJILI ANNAJOHN
in serial story reviewUncategorized