ഡോക്ടര്‍ വന്ന് രോഹിത്തിനെ പരിശോധിച്ച ശേഷം ഡിസ്ചാര്‍ജ്ജ് പറയുന്നു. വീട്ടില്‍ പോയാലും ഇത് പോലെ റസ്റ്റ് എടുക്കണം. യാത്രകളൊന്നും പെട്ടന്ന് പാടില്ല എന്നൊക്കെ നിര്‍ദ്ദേശിക്കുന്നുണ്ട്. ഡിസ്ചാര്‍ജ്ജ് ആയ കാര്യം വീട്ടിലേക്ക് വിളിച്ച് പറയുന്നതിന് മുന്‍പേ ശിവദാസന്റെ കോള്‍ വന്നു. സുമിത്ര വിവരം പറഞ്ഞപ്പോള്‍ ഫോണ്‍ രോഹിത്തിന് കൊടുക്കാനാണ് ശിവദാസന്‍ പറയുന്നത്. ആശുപത്രിയില്‍ നിന്ന് ശ്രീനിലയത്തിലേക്കല്ല, തന്റെ വീട്ടിലേക്കാണ് പോകുന്നത് എന്ന് രോഹിത്ത് പറഞ്ഞിരുന്നുവത്രെ. അക്കാര്യം സുമിത്ര അച്ഛനെ വിളിച്ച് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അത് ചെയ്യരുത് മോനേ, ഇങ്ങോട്ട് തന്നെ വരണം, ഒന്നും പറയേണ്ട എല്ലാം ഒരുക്കി വച്ച് ഞാന്‍ ഇവിടെ കാത്തിരിക്കാം എന്നൊക്കെ അച്ഛന് പറഞ്ഞപ്പോള്‍ രോഹിത്തിന് എതിര്‍ത്ത് പറയാന്‍ പറ്റിയില്ല
AJILI ANNAJOHN
in serial story review