സുമിത്ര രണ്ടും കല്പിച്ച് സിദ്ധു ആ ഭയത്തിൽ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

രാവിലെ ഡോക്ടര്‍ സുമിത്രയെയും ശിവാദസനെയും കാബിനിലേക്ക് വിളിപ്പിയ്ക്കും. ഡോക്ടറുടെ മുഖം കണ്ടാലറിയാം. പറയാന്‍ പോകുന്നത് സന്തോഷമുള്ള കാര്യമായിരിയ്ക്കും എന്ന്. രോഹിത്ത് നന്നായി സംസാരിക്കുന്നുണ്ട്. എല്ലാവരെയും തിരച്ചിറിയുന്നുണ്ട്. നിങ്ങളെ എല്ലാം കണ്ടതില്‍ അയാള്‍ സന്തോഷവാനും ആണ്. ഇനി പറയാനുള്ളത് ഒരു സന്തോഷ വാര്‍ത്തയാണ്. രോഹിത്തിന്റെ സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ എല്ലാം വന്നു.അതില്‍ ഒന്നും വലിയ കുഴപ്പങ്ങളില്ല. ഇന്നലെ തുടര്‍ ചികിത്സയുടെ ഭാഗമായി ഒരു സര്‍ജ്ജറി വേണ്ടി വരും എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. ഇനി അതിന്റെ ആവശ്യം ഇല്ല എന്ന് ഡോക്ടര്‍ പറഞ്ഞതും ശിവദാസനും സുമിത്രയ്ക്കും വലിയ സന്തോഷം ആവും.

AJILI ANNAJOHN :