ഓഫീസില്‍ തിരക്കിട്ട് ജോലി ചെയ്യുന്നതിന് ഇടയിലാണ് രോഹിത്തിന് ഒരു കോള്‍ വരുന്നത്. പരിചയമില്ലാത്ത നമ്പറാണല്ലോ എന്ന് പറഞ്ഞുകൊണ്ട് കോളെടുക്കുന്നു. രോഹിത് ഗോപാലന് സര് അല്ലേ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോള്‍. പിന്നീട് ഇരുവരും സംസാരിച്ചത് എന്താണ് എന്ന് പ്രേക്ഷകരെ കേള്‍പ്പിക്കുന്നില്ല. എന്തോ സന്തോഷമുള്ള കാര്യമാണ് എന്ന് രോഹിത്തിന്റെ മുഖം കണ്ടാല്‍ അറിയാം. അതേ സമയം സുമിത്രയുടെ ഓഫീസില്‍, ഒരു ഉദ്ഘാടന ചടങ്ങിന് വേണ്ടിയും സുമിത്രയ്ക്ക് ക്ഷണം കിട്ടിയിട്ടുണ്ട്. ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞ് ഇരിക്കുമ്പോഴേക്കും സുമിത്രയ്ക്ക് രോഹിത്തിന്റെ കോള്‍ വരും. ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട് എന്ന കാര്യം സുമിത്ര പറയുന്നതും അത് കേട്ട് രോഹിത്ത് സന്തോഷിക്കുന്നതും കാണിച്ചാണ് ഇന്നത്തെ കുടുംബവിളക്ക് എപ്പിസോഡ് അവസാനയ്ക്കുന്നത്
AJILI ANNAJOHN
in serial story review