സിദ്ധുവിന്റെ നാടകം പൊളിഞ്ഞു ! സുമിത്ര രോഹിത് വിവാഹം ഉടൻ ; അടിപൊളി ട്വിസ്റ്റുമായി കുടുംബവിളക്ക്

ഓരോ കുടുംബവിളക്ക് പ്രേക്ഷകരും ആഗ്രഹിച്ച രോഹിത്ര വിവാഹം ഇതാ യാഥാർഥ്യം ആകുന്നു
മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന വിവാഹമാണ് സുമിത്രയുടെയും രോഹിത്തിന്റെയും.കല്യാണ വേഷത്തിലുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയത് സുമിത്രയെ അവതരിപ്പിയ്ക്കുന്ന മീര വാസുദേവന്‍ തന്നെയാണ്. കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. അതി സുന്ദരിയായ മീരയെയാണ് വീഡിയോയില്‍ കാണുന്നത്.അഞ്ചാം തിയ്യതിയിലുള്ള കല്യാണം നടക്കുമോ, സിദ്ധാര്‍ത്ഥ് മുടക്കുമോ എന്ന സംശയത്തിന് ഇടയിലാണ് കല്യാണം നടന്നു എന്ന സൂചന നല്‍കിക്കൊണ്ടുള്ള മീര വാസുദേവന്റെ വീഡിയോ. ഏത് വിധേനയും തന്റെ ആദ്യ ഭാര്യയുടെ രണ്ടാം വിവാഹം മുടക്കും, എന്നിട്ട് താന്‍ തന്നെ കെട്ടും എന്ന് പറഞ്ഞ് നടക്കുകയാണ് സിദ്ധാര്‍ത്ഥ്.

കാണാം വീഡിയോ

AJILI ANNAJOHN :