സുമിത്രയുടെ മനസ്സിൽ രോഹിത്ത് ഭ്രാന്ത് പിടിച്ച് സിദ്ധു ;ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ കുടുംബവിളക്ക്

‘സുമിത്ര’ എന്ന വീട്ടമ്മയുടെ അതിജീവനമാണ് കുടുംബവിളക്ക് പരമ്പര സംവദിക്കുന്ന വിഷയം. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട വീട്ടമ്മയില്‍ നിന്നും, ലോകം അറിയുന്ന ബിസിനസ് വുമണായി മാറുകയാണ് ‘സുമിത്ര’. തന്നെ ജീവിതത്തിന്റെ പാതിവഴിയില്‍ ഉപേക്ഷിച്ച് വിവാഹമോചനം നേടിയ ആളെക്കൊണ്ടുപോലും വീണ്ടും തന്നെ ഇഷ്‍ടപ്പെടുത്താന്‍, തന്റെ ജീവിതവിജയത്താല്‍ ‘സുമിത്ര’യ്ക്ക് സാധിക്കുന്നുണ്ട്. ‘സിദ്ധാര്‍ത്ഥ്’ എന്നയാള്‍ ‘സുമിത്ര’യെ ഉപേക്ഷിച്ച് ‘വേദിക’ എന്ന സ്ത്രീയെയായിരുന്നു വിവാഹം ചെയ്തത്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ ആ ബന്ധവും വലിയൊരു പരാജയമായിരുന്നു.ഇപ്പോൾ എങ്ങനെയും സുമിത്രയെ തിരിച്ചു കിട്ടാൻ സിദ്ധു ശ്രമിക്കുന്നു .

AJILI ANNAJOHN :