മലയാളിപ്രേക്ഷകർക്കിടയിൽ പെട്ടെന്ന് തന്നെ സ്വീകാര്യത നേടിയ സീരിയലാണ് കുടുംബവിളക്ക്. ജീവിതത്തിലെ വലിയ പ്രതിസന്ധികളെ തരണം ചെയ്ത് കരുത്തോടെ മുന്നോട്ട് നീങ്ങുന്ന സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കിൽ പറയുന്നത്. പുതു കഥാ മുഹൂർത്തങ്ങളിലൂടെ പോകുന്ന സീരിയലിന്റെ വരും എപ്പിസോഡുകൾക്കായി പ്രേക്ഷകർ കാത്തിരിപ്പിലാണ്. സുമിത്രയുടെ രണ്ടാം വിവാഹത്തിനു ശേഷം രോഹിത്തിനെ കാണാതായിരിക്കുകയാണ്. രോഹിത്തിന്റെ അഭാവത്തിൽ സങ്കടപ്പെട്ടിരിക്കുന്ന സുമിത്രയെയും സുമിത്രയുടെ അമ്മയും സഹോദരന്റെ ഭാര്യയും . രോഹിത്തിന്റെ മിസ്സിംഗ് വേദികയോട് പറയുന്ന സിദ്ധാർഥ്വിന്റെ അമ്മയും പ്രൊമോയിലുണ്ട്. രോഹിത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന കാര്യത്തിൽ സുമിത്രയെപ്പോലെ തന്നെ ടെൻഷൻ വേദികക്കുമുണ്ട്
AJILI ANNAJOHN
in Uncategorized