മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വളരെ വേഗത്തിൽ സ്ഥാനം പിടിച്ചുപറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. ജീവിതത്തിൽ നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധികളെയും സധൈര്യത്തോടെ നേരിട്ട് മുന്നേറിയ സ്ത്രീയുടെ കഥയാണ് കുടുംബവിളക്ക് പറയുന്നത് .സുഹൃത്തും സഹപാഠിയുമായിരുന്ന രോഹിത്തുമായുള്ള വിവാഹം സുമിത്രയുടെ ജീവിതത്തെ മറ്റൊരു തലത്തിലേയ്ക്ക് എത്തിക്കുന്നു. സുമിത്രയുടെ ജീവിതത്തിന്റെ രണ്ടാം ജന്മം എന്ന് തന്നെ പുതിയ കഥയെ പറയാം.എന്നാൽ സുമിത്രയുടെ ജീവിതം തകർക്കാൻ സിദ്ധു ശ്രമിക്കുകയാണ്
