സുമിത്ര എന്ന വീട്ടമ്മയുടെ കഥ നാടകീയമായി പറയുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ശേഷം തന്റെ പ്രയത്നത്താല്‍ ജീവിതവിജയം നേടിയ സുമിത്ര ഇന്ന് നല്ല നിലയിലാണുള്ളത്. എന്നാല്‍ വേദിക എന്ന സ്ത്രീയ്ക്കായി സുമിത്രയെ ഉപേക്ഷിച്ച സിദ്ധാര്‍ത്ഥ് ആകട്ടെ മോശം അവസ്ഥയിലുമാണ്. സുമിത്ര തന്റെ ആത്മാര്‍ത്ഥ സുഹൃത്തായ രോഹിത്തിനെ വിവാഹം കഴിച്ചതോടെ, രോഹിത്തിന്റെ സകലമാന നിയന്ത്രണങ്ങളും നഷ്ടമാകുന്നു. സുമിത്രയും രോഹിത്തും തമ്മിൽ പിരിയുമോ ?
