സുമിത്രയുടെ ആ പ്രതീക്ഷ തെറ്റി ഇനി സംഭവിക്കുന്നത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

കരഞ്ഞുകൊണ്ടാണ് സഞ്ജന അവിടെ നിന്നും മടങ്ങുന്നത്. ഏറെ വൈകിയിട്ടും സഞ്ജന വരാതെയായപ്പോള്‍ രോഹിത്തും സുമിത്രയും തിരക്കി ഇറങ്ങാന്‍ നില്‍ക്കുമ്പോഴേക്കും സഞ്ജന എത്തി. അവിടെ നടന്നതെല്ലാം പറഞ്ഞ് പൊട്ടിക്കരഞ്ഞു. അതിന് ശേഷം പൊലീസില്‍ കേസ് കൊടുക്കാം എന്ന് രോഹിത്ത് പറയുന്നുണ്ട്. വേണ്ട എന്നല്ലേ നേരത്തെ രോഹിത് പറഞ്ഞത്, അത് തന്നെയാണ് ശരി. ഇനി കേസ് കൊടുത്തിട്ട്, പൊലീസിന് മുന്നില്‍ പ്രതീഷ് എത്തണമെന്നില്ലല്ലോ. എന്റെ മോന്‍ അവന്റെ അച്ഛന്റെ വഴിയെ പോയി എന്ന് പറഞ്ഞ് സുമിത്ര കരയാന്‍ തുടങ്ങി. പക്ഷെ പ്രതീഷ് മാറിയിട്ടില്ല എന്ന് അപ്പോഴും രോഹിത് പറയുന്നു. അതിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാവുന്നുണ്ട്.


AJILI ANNAJOHN :