പ്രതീഷിനെ ശരിക്കും പെടുത്തുകയാണ് ദീപയും സഹോദരനും. പ്രചരിച്ച വീഡിയോ പ്രതീഷിന് കാണിച്ച് പൊട്ടിക്കരയുന്ന ദീപയെ കാണാം. പെട്ടുപോയ അവസ്ഥയില്‍ ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും മൂലം പ്രതീഷ് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നതും പ്രമോയില്‍ കാണാം.
അതേ സമയം വീട്ടില്‍ സുമിത്രയും രോഹിത്തും തമ്മിലുള്ള ചില സ്വരചേര്‍ച്ചകളും പ്രമോ വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീട്ടില്‍ പോകാന്‍ ഇറങ്ങിയ വേദികയെ സുമിത്ര തിരിച്ചുവിളിച്ചുകൊണ്ടു വന്നത് രോഹിത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. അത് പറഞ്ഞപ്പോള്‍ മുതല്‍ സുമിത്ര സങ്കടത്തിലായിരുന്നു. ഇന്നിപ്പോള്‍ വേദികയുടെ എന്തോ കാര്യത്തിന് വേണ്ടി സുമിത്ര സമ്പത്തിനെ കാണാന്‍ പോകുന്നതിനെ രോഹിത് തടയുന്നു.
AJILI ANNAJOHN
in serial story reviewUncategorized