സുമിത്രയും രോഹിത്തും അമ്പലത്തിലേക്ക് പോയ തക്കം നോക്കി പോകാന്‍ ഒരുങ്ങിയതായിരുന്നു വേദിക. എന്നാല്‍ ഇറങ്ങുമ്പോഴേക്കും അവരെത്തി. മുറ്റം വരെ എത്തിയ വേദികയെ സുമിത്ര തിരിച്ച് വീട്ടിലേക്ക് തന്നെ കയറ്റി. എന്നെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനൊപ്പം ഇനിയും ജീവിക്കണം എന്ന് വാശി പിടിയ്ക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. വാശി പിടിച്ച് നേടിയാല്‍ എന്റ ജീവിതത്തിന് എന്ത് സുരക്ഷയാണുള്ളത്. എന്റെ പ്രതീക്ഷകള്‍ അവസാനിച്ചു, ഇനി ഇവിടെ നിന്നതുകൊണ്ടും കാര്യമില്ല എന്നൊക്കെയാണ് വേദിക പറയുന്നത്. എന്നാല്‍ സിദ്ധാര്‍ത്ഥ് എന്ന ഒരാളില്‍ ഒതുങ്ങുന്നതല്ല ജീവിതവും ജീവിതത്തിന്റെ പ്രതീക്ഷയും എന്ന് സുിത്ര ആശ്വസിപ്പിയ്ക്കുന്നു. അതുവരെയും ആണ് ഇന്നത്തെ കുടുംബവിളക്ക്
AJILI ANNAJOHN
in serial story reviewUncategorized