പുതിയ ചതിയുമായി അവർ സുമിത്ര തളരില്ല ; പുതിയ ട്വിസ്റ്റുമായി കുടുംബവിളക്ക്

ബാഗും പാക്ക് ചെയ്തുകൊണ്ട് ശ്രീനിലയത്തില്‍നിന്നും പോകാന്‍ ശ്രമിച്ച വേദികയെ ആദ്യം കാണുന്നത് സുമിത്രയുടെ മരുമകള്‍ സഞ്ജനയാണ്. സുമിത്രയും രോഹിത്തും അമ്പലത്തില്‍ പോയ തക്കത്തിലാണ് വേദിക പോകാനായി ശ്രമിച്ചത്. സുമിത്രയും രോഹിത്തും തന്നെ തടയുമെന്ന് അത്ര വിശ്വാസമുണ്ട് വേദികയ്ക്ക്. ശിവദാസനും വേദികയെ തടയാനായി ശ്രമിക്കുന്നെങ്കിലും ഇനി കുറച്ചുകാലം തന്റെ അമ്മയ്‌ക്കൊപ്പം ജീവിക്കട്ടെ എന്ന വേദികയുടെ വാക്കിനുമുന്നില്‍ ശിവദാസന്‍ സംയമനം പാലിക്കുകയായിരുന്നു. എന്നാലും അപ്പോഴേക്കും അങ്ങോട്ടേക്ക് രോഹിത്തും സുമിത്രയും എത്തിയതോടെ വേദികയുടെ പോക്ക് താല്‍ക്കാലികമായി നീണ്ടിരിക്കുകയാണ്.

AJILI ANNAJOHN :