വേദിക അപ്പോഴും ആശയക്കുഴപ്പത്തില്‍ തന്നെയാണ്. അപ്പോഴാണ് സിദ്ധുവിന്റെ കോള്‍ വരുന്നത്. ഭക്ഷണം കഴിച്ചോ, മരുന്ന് കഴിച്ചോ, അടുത്ത കീമോ എപ്പോഴാണ് എന്നൊക്കെ സിദ്ധു ചോദിച്ചപ്പോള്‍ വേദികയ്ക്ക് സന്തോഷം കൊണ്ട് കരച്ചില് വന്നു. അത്രയും സ്നേഹം നിറഞ്ഞ സംസാരമായിരുന്നു അത്. പിണങ്ങി നില്ക്കുന്ന ഏത് ഭാര്യയും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അവസരം മുതലെടുത്ത് സിദ്ധു സുമിത്രയെ കുറ്റം പറഞ്ഞപ്പോള്‍ അത് കേട്ട് നില്ക്കാന് വേദിക തയ്യാറായില്ല. അതിനെ എതിര്‍ത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്, അത് കേട്ടുകൊണ്ട് സുമിത്ര വരുന്നത്. തീരുമാനം ഞാന്‍ നാളെ അറിയിക്കാം എന്ന് പറഞ്ഞ് വേദിക ഫോണ്‍ വച്ചു.
AJILI ANNAJOHN
in serial story review