രാത്രി ഒരുപാട് വൈകിയാണ് രോഹിത് തിരിച്ചെത്തുന്നത്. സച്ചിന്റെ വീട്ടില്‍ നിന്ന് രോഹിത്ത് മാത്രം തിരിച്ചു വന്നതെന്താണ് എന്ന് എല്ലാവരും തിരക്കി. അവിടെ ഇപ്പോള്‍ ശീതളിന്റെ സ്ഥിതി എന്താണെന്നുള്ള കാര്യം രോഹിത്ത് വിശദീകരിച്ചു. സുമിത്രയ്ക്ക് അവിടെ നില്‍ക്കാതെ മറ്റു വഴിയില്ല. അതാണ് ശരിയെന്ന് തോന്നി എന്ന് രോഹിത് പറഞ്ഞു. ആ തീരുമാനം നല്ലതാണെന്ന് ശിവദാസനും പറഞ്ഞു. പക്ഷെ സുമിത്ര ഇല്ലാതെ ശ്രീനിലയത്തിലെ കാര്യങ്ങള്‍ എല്ലാം എങ്ങനെ നടക്കും എന്ന ടെന്‍ഷനിലാണ് സരസ്വതി. അതോര്‍ത്ത് ആരും പേടിക്കേണ്ട, സുമിത്രയ്ക്ക് പകരം ഞാന്‍ ഇവിടെയുണ്ട് എന്ന് വേദിക ആത്മവിശ്വാസത്തോടെ പറഞ്ഞു.
AJILI ANNAJOHN
in Uncategorized