സമ്പത്തിനെ കാണണം എന്ന് നിര്‍ബന്ധം പറഞ്ഞ് സിദ്ധാര്‍ത്ഥ് സമ്പത്തിനെ വിളിക്കുന്നത്. സമ്പത്തിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ആ കൂടിക്കാഴ്ച ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചു പക്ഷെ സിദ്ധു വടുന്ന ഭാവമില്ല. അവസാനം സമ്പത്ത് സമ്മതിച്ചു. ജെയിംസിനെയും കൂട്ടിയാണ് സിദ്ധു വന്നത്. ശ്രീനിലയത്തില്‍ ഓണത്തിന് സമ്പത്ത് വന്നതും, വേദിക കുഴഞ്ഞു വീണപ്പോള്‍ താങ്ങിയതും എല്ലാം ഞാന്‍ കണ്ടു. എങ്കില്‍ സമ്പത്ത് തന്നെ അവളെ കൊണ്ടു പോയിക്കോളൂ. എനിക്ക് പ്രശ്നമില്ല. എന്റെ ഡൈവോഴ്സ് കേസ് നടന്നാല്‍ മതി എന്നൊക്കെ ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞപ്പോഴാണ് സിദ്ധുവിന്രെ കരണം നോക്കി സമ്പത്ത് ഒന്നു കൊടുക്കുന്നത്. തിരിച്ചടിക്കാന്‍ ഓങ്ങിയ സിദ്ധുവിന്റെ കൈ സമ്പത്ത് തടയുകയും ചെയ്തു.
AJILI ANNAJOHN
in serial story review