വേദികയ്ക്ക് മരണ വേദന ആശ്വാസമായി സമ്പത്ത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

കീമോ കഴിഞ്ഞ്, മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെങ്കില്‍ പോകാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ വേദികയുടെ വേദനയും അസ്വസ്ഥതയും കണ്ട്, ഇന്നു കൂടെ ഇവിടെ നിന്നിട്ട് പോയാല്‍ പോരെ എന്ന് സുമിത്രയും രോഹിത്തും ചോദിയ്ക്കുന്നുണ്ട്. എന്നാല്‍ ഇന്ന് തന്നെ നമുക്ക് വീട്ടില്‍ പോകാം എന്ന് വേദിക നിര്‍ബന്ധം പിടിച്ചു. എങ്കില്‍ പിന്നെ പോയേക്കാം എന്നു തീരുമാനിച്ചാണ് അവര്‍ പുറപ്പെടുന്നത്.കാറില്‍ വച്ചെല്ലാം വേദിക കടുത്ത വേദന അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഛര്‍ദ്ദിയ്ക്കുന്നുമുണ്ട്. ഒരു കുഞ്ഞിനെ എന്നതുപോലെ രോഹിത്തും സുമിത്രയും വേദികയെ ശ്രദ്ധയോടെ പരിപാലിക്കുന്നു. രാത്രി ഒരുപാട് വൈകിയാണ് വീട്ടില്‍ എത്തുന്നത്. വേദികയെ കാറില്‍ നിന്ന് പിടിച്ചിറക്കി, അകത്തേക്ക് കൊണ്ടു പോകുന്നത് അപ്പുറത്തെ വീട്ടില്‍ നിന്നും സിദ്ധാര്‍ത്ഥ് കാണുന്നുണ്ട്.

AJILI ANNAJOHN :