സുമിത്രയും വേദികയും ഒന്നിച്ചു, എല്ലാം സമാധാനപരമാണ്. ഇപ്പോള്‍ ആദ്യ ഭാര്യയും നിലവിലുള്ള ഭാര്യയുമാണ് സിദ്ധുവിന്റെ ശത്രുക്കള്‍. അതിനിടയില്‍ സിദ്ധുവിന് വീണ്ടും തിരിച്ചടി. ജാമ്യ കാലാവധി തീരാറായി. വേദികയുടെ ജാമ്യത്തിലാണ് വധശ്രമക്കേസില്‍ സിദ്ധു പുറത്തിറങ്ങിയത്. ഒരാഴ്ചയ്ക്കകം ജാമ്യ കാലാവധി പുതുക്കണം. അല്ലെങ്കില്‍ വീണ്ടും ജയിലിലാവും. അതിന് വേദിക വീണ്ടും വരണം. അല്ലെങ്കില്‍ പകരം ഭൂനികുതി അടക്കുന്ന മറ്റൊരാളെ കണ്ടെത്തണം. പലരെയും വിളിച്ചുവെങ്കിലും സഹായത്തിന് ഒരാളെ പോലും സിദ്ധുവിന് കിട്ടുന്നില്ല. അവസാനം വേദിക തന്നെ ശരണം എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഇരിക്കുന്നത്.
AJILI ANNAJOHN
in serial story review