സിദ്ധുവിന്റെ ജാമ്യ കാലാവധി കഴിഞ്ഞു. ഒരാഴ്ചയ്ക്കകം അതു പുതുക്കണം. അതിനുവേണ്ടി ജാമ്യക്കാരിയായ വേദികയെയും കൂട്ടി സിദ്ധു വക്കീലാപ്പീസില്‍ എത്തണം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിദ്ധുവിന് വേദികയെയും കൂട്ടി വരാനായി സാധിക്കില്ല. പകരം മറ്റൊരാള്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍, ഭൂനികുതി അടക്കുന്ന ആരെങ്കിലും മതി എന്ന് വക്കീല്‍ പറഞ്ഞു. സിദ്ധു നേരെ പോകുന്നത് ആര്‍ കെ യുടെ അടുത്തേക്കാണ്. തന്റെ പേരില്‍ സ്വത്തുക്കള്‍ ഒന്നുമില്ല, വീടും പറമ്പും ഭാര്യയുടെ പേരിലാണ്. വധക്കേസിന് സാറിന് ജാമ്യം നില്‍ക്കാന്‍ എനിക്ക് അവളോട് ആവശ്യപ്പെടാന്‍ പറ്റില്ല എന്ന് ആര്‍ കെ പറഞ്ഞു.
AJILI ANNAJOHN
in serial story review