വേദികയെ ദ്രോഹിക്കാൻ സിദ്ധു തിരിച്ചടിച്ച് സുമിത്ര ; അപ്രതീക്ഷിത കഥാവഴിയിലൂടെ കുടുംബവിളക്ക്

ശിവദാസൻ എങ്ങിനെയെങ്കിലും എത്തിയിരുന്നെങ്കിൽ എല്ലാം പറഞ്ഞുകൊടുത്ത് വേദികയെ പറഞ്ഞുവിടാം എന്നാലോചിച്ച് കച്ചകെട്ടിയിരിയ്ക്കുകയായിരുന്നു സരസ്വതി. വന്നതും ഓടിപ്പോയി ഭയങ്കര സ്നേഹ പ്രകടനം. നിങ്ങളുടെ ശത്രുവായ വേദികയെ സുമിത്ര ഇവിടെ വിളിച്ചു കറ്റി താമസിപ്പിച്ചിരിക്കുകയാണ് എന്ന് സരസ്വതി പറയുമ്പോൾ ശിവദാസൻറെ മുഖത്തും ദേഷ്യമാണ്. ഓഹോ സുമിത്ര അത്രയ്ക്കായോ, എന്നാലതൊന്ന് കാണണമല്ലോ എന്നു പറഞ്ഞാണ് അകത്തേക്ക് കയറുന്നത്.സുമിത്രേ എന്ന് ഘനഗംഭീരമായി വിളിച്ചുകൊണ്ടാണ് വരുന്നത്. പൂജയും ശീതളും ഹാളിലുണ്ട്. ശബ്ദം കേട്ട് വേദികയും അങ്ങോട്ടെത്തി. അപ്പോഴേക്കും സുമിത്രയും വന്നു. നീ എന്തിനാ് വേദികയെ ഇവിടെ കയറ്റി പാർപ്പിച്ചത്. നിൻറെ പേരിൽ എഴുതിത്തന്നു എന്നു കരുതി എന്തു തോന്യാസവും ആവാം എന്നാണോ എന്നൊക്കെ ചോദിച്ച് ദേഷ്യപ്പെടുകയാണ്. അതു കണ്ട് സരസ്വതിയ്ക്ക് ഭയങ്കര സന്തോഷമായി. സുമിത്ര എന്താണ് സംഭവിയ്ക്കുന്നതെന്ന് അറിയാതെ നിൽക്കുകയാണ്. വേദികയാണെങ്കിൽ കരയാനും തുടങ്ങി.

AJILI ANNAJOHN :