ഒരു രോഗം വന്നപ്പോഴാണ് തനിക്ക് ചുറ്റുമുണ്ടായിരുന്നവരുടെ തനിനിറം വേദിക മനസ്സിലാക്കുന്നത്. വേദികയ്ക്ക് വലിയ അസുഖമാണെന്നറിഞ്ഞതോടെ അവരെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വിവാഹം കഴിച്ചതാണ് വേദികയെ. വേദികയുടെ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ സുമിത്രയെ അവഹേളിക്കാനും മോശപ്പെടുത്താനും തകര്‍ക്കാനുമായിരുന്നു. ആ സമയത്താണ് സുമിത്രയെ ഇഷ്ടമില്ലാതിരുന്ന സരസ്വതിയും ശരണ്യയുമെല്ലാം വേദികയ്‌ക്കൊപ്പം ചേരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിക്കഴിഞ്ഞു.
