വേദികയെ കാണ്മാനില്ല സിദ്ധു വീണ്ടും ജയിലിലേക്ക് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

രാത്രി അല്പം വൈകിയാണ് സിദ്ധുവിന് വസുമതിയമ്മയുടെ കോൾ വരുന്നത്. വേദികയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. സ്വിച്ച്ഡ് ഓഫാണെന്ന് പറയുന്നു. അവൾക്കൊന്ന് ഫോൺ കൊടുക്കൂ, അല്ലെങ്കിൽ ‍ഞാൻ വിളിച്ചെന്ന് പറയൂ എന്ന് പറഞ്ഞപ്പോഴാണ് വേദികയെ തിരക്കി സിദ്ധു റൂമിലെത്തുന്നത്. എന്നാൽ അവിടെയൊന്നും വേദികയെ കാണുന്നില്ല. അക്കാര്യം വിളിച്ച് വസുമതിയോട് പറഞ്ഞപ്പോൾ, അവർ ആകെ ടെൻഷനായി. പൊലീസിൽ പരാതി കൊടുക്കണോ എന്ന് ചോദിച്ചപ്പോൾ കാര്യം കൈവിട്ടുപോകുമെന്ന് സിദ്ധാർത്ഥിന് തോന്നി. അതുകൊണ്ട് തന്നെ ഓരോ കള്ളങ്ങൾ പറഞ്ഞ് അയാൾ തത്കാലത്തേക്ക് ആ ഫോൺ കട്ട് ചെയ്തു.

AJILI ANNAJOHN :