വേദികയെ ശ്രീനിലയത്തേക്ക് കൂട്ടികൊണ്ടു പോയി സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ഇനിയങ്ങോട്ട് വേദികയ്ക്ക് ആശ്രയമാവാൻ പോകുന്നത് സുമിത്രയാണെന്നു കാണിച്ചുകൊണ്ടാണ് വരുന്ന ആഴ്ചയിലെ പ്രമോ വീഡിയോ പുറത്തു വിട്ടിരിയ്ക്കുന്നത്.ഒറ്റപ്പെടുകയാണ് എന്ന തോന്നൽ വേണ്ട, ഞങ്ങളൊക്കെ കൂടെയുണ്ട് എന്ന് പറഞ്ഞ് ഒരു സഹോദരിയെ പോലെ സുമിത്ര വേദികയെ ചേർത്തു നിർത്തുന്നു. തന്റെ ജീവിതം ചവിട്ടിയരച്ചവളായിട്ടും വേദികയോട് ക്ഷമിക്കാൻ സുമിത്ര കാണിച്ച മനസ്സും സമൂഹത്തിനൊരു സന്ദേശം തന്നെയാണ്. തിരിച്ചറിവുകളാണ് ജീവിതത്തെ കൂടുതൽ ധന്യമാക്കുന്നത് എന്ന് വേദികയും കാണിച്ചു തരുന്നു.

AJILI ANNAJOHN :