വേദികയെ ആട്ടിയിറക്കി സിദ്ധു ചേർത്തുപിടിച്ച് സുമിത്ര ; മനോഹരമായ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ നിറച്ച് പ്രിയപരമ്പര കുടുംബവിളക്ക്

കാൻസർ രോഗമാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ജീവിതത്തിൽ ചെയ്തുപോയ തെറ്റുകലെ കുറിച്ചും വേദികയ്ക്ക് ബോധമുണ്ടാവുന്നത്. സുമിത്രയെ ദ്രോഹിക്കാൻ തനിക്ക് എല്ലാ ഒത്താശയും ചെയ്തു തന്ന സരസ്വതിയും ശരണ്യയും ഇപ്പോൾ തന്റെ ആപത്തു ഘട്ടത്തിൽ ഒറ്റപ്പെടുത്തുകയാണ് എന്ന് വേദികയ്ക്ക് മനസ്സിലായി. തന്റെ അവസ്ഥ മുതലെടുക്കുകയാണ് ഇപ്പോൾ സിദ്ധാർത്ഥും. അത് വേദിക പ്രതീക്ഷിച്ചതുമായിരുന്നു.പക്ഷെ കഴിഞ്ഞ എപ്പിസോഡുകളിലൊന്നും വേദികയ്ക്ക് ഇങ്ങനെ ഒരു അസുഖമുണ്ട് എന്നറിഞ്ഞിട്ടും സുമിത്രയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. രോഹിത്ത് വേദികയുടെ കാര്യം സഹതാപത്തോടെ സംസാരിക്കുമ്പോഴും അതവളുടെ വിധി എന്ന രീതിയിലാണ് സുമിത്ര സംസാരിച്ചിരുന്നത്. എന്നാൽ ഇനിയങ്ങോട്ട് വേദികയ്ക്ക് ആശ്രയമാവാൻ പോകുന്നത് സുമിത്രയാണെന്നു കാണിച്ചുകൊണ്ടാണ് വരുന്ന ആഴ്ചയിലെ പ്രമോ വീഡിയോ പുറത്തു വിട്ടിരിയ്ക്കുന്നത്.

AJILI ANNAJOHN :