ശ്രീനിലയം സുമിത്രയ്ക്ക് സ്വന്തം; വീണ്ടു തോൽവി ഏറ്റുവാങ്ങി സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ഓഫീസിൽ നിന്ന് എത്തിയ രോഹിത് എന്തോ ചെയ്യുമ്പോഴാണ് പൂജയെ തിരക്കി സഞ്ജന അങ്ങോട്ടുവന്നത്. സുമിത്ര ഇതുവരെ വന്നില്ലല്ലോ എന്ന് ചോദിച്ച് സരസ്വതിയും വന്നു. രോഹിത്ത് എന്ന ഭർത്താവിന് തന്റേടമില്ലാത്തതുകൊണ്ടാണ് സുമത്ര ഇങ്ങനെ പലയിടത്തും കറങ്ങാൻ പോകുന്നത്, രോഹിത്ത് ജോലിയ്ക്ക് പോകുമ്പോൾ എന്തിനാണ് സുമിത്രയും ബിസിനസ്സ് എന്ന് പറഞ്ഞ് ഇങ്ങനെ ഇറങ്ങി നടക്കുന്നത് എന്നൊക്കെ ചോദിച്ച് അവർക്കിടയിൽ കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ അതൊന്നും അവിടെ വിലപ്പോകില്ലല്ലോ. സുമിത്രയെ എനിക്കറിയാം, അതാരെയും ബോധ്യപ്പെടുത്തേണ്ട എന്ന് പറഞ്ഞ് എഴുന്നേറ്റ് പോയി. ശ്രീനിലയം സ്വന്തമാക്കാനുള്ള സിദ്ധുവിന്റെ ഹർജ്ജി കോടതി തള്ളി. അത് കേട്ട് ഞെട്ടിയ സിദ്ധുവിനെ കാണിച്ചാണ് ഇന്നത്തെ കുടുംബവിളക്ക് എപ്പിസോഡ് അവസാനിക്കുന്നത്.

AJILI ANNAJOHN :